Chapter Title : നീ വരവായ് 4 [ചങ്ക്]
മനസ് എന്നെ തന്നെ കുറ്റപ്പെടുത്തുവാൻ തുടങ്ങി…
കുറച്ചു കൂടേ മെല്ലെ മുന്നോട്ട് പോയാൽ മതിയായിരുന്നു...
പുറത്തേക് എത്തിയപ്പോൾ ആണ് ചേച്ചി യെ ഒന്ന് വിളിച്ചു നോക്കുവാൻ തോന്നിയത്….
ബെല്ലടിച്ച ഉടനെ തന്നെ അവിടെ ഫോൺ എടുത്തു..
ഹലോ.. ആരാ.. അപ്പുറത്ത് നിന്നും ഞാൻ പ്രതീക്ഷിക്കാത്ത ഒരു ചോദ്യമാണ് വന്നത്..
ഞാൻ ഒന്ന് കൂടേ ഫോണിലേക്കു നോക്കി നമ്പർ അത് തന്നെ അല്ലെ എന്ന് ഉറപ്പ് വരുത്തി..
ചേച്ചി ഇത് ഞാനാണ്..
ആ നീ ആയിരുന്നോ.. എന്റെ ശബ്ദം കേട്ടപ്പോൾ തന്നെ ആൾക്ക് മനസിലായി…
ടാ.. ഞാൻ നമ്പർ സേവ് ചെയ്തില്ല ട്ടോ.. ഞാൻ ഇപ്പോഴാണ് ഫോൺ എടുക്കുന്നത്….
ചേച്ചി ഒകെ അല്ലെ..
ജാബി.. നീ വന്നത് കൊണ്ടാണ് ഞാൻ ഒരു അപകടത്തിൽ നിന്നും രക്ഷപെട്ടത്.. നിന്നോട് എനിക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ട്..
എന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ നേരത്തെ നടന്ന സംഭവം ഓർത്തു പറയുകയാണ് ചേച്ചി.
അയ്യെ. എന്താണ് ചേച്ചി.. ഇത് സംഭവിച്ചത് എന്റെ ഇത്താത്ത മാർക്ക് ആയിരുന്നെങ്കിലോ.. അന്നേരവും ഞാൻ അവിടെ എത്തിയാൽ ഇങ്ങനെ അല്ലെ ചെയ്യൂ.. ചേച്ചി അത് വിടു.. ഇപ്പോ കുഴപ്പം ഒന്നുമില്ലല്ലോ..
ഹേയ് ഇല്ലടാ.
അന്നേരം മനസിൽ എന്തോ ഒരു ഭാരം കയറ്റി വെച്ചത് പോലെ ആയിരുന്നു.. പിന്നെ നീ കൂടെ ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു പെട്ടന്ന് അത് മറക്കുവാൻ പറ്റി..
ഒരുപാട് താങ്ക്സ് ഉണ്ട്ട്ടോ.. നേരത്തെ പറയാൻ പറ്റിയില്ല...
ഓ വരവ് വെച്ച്... ഇനി ആവശ്യം വരുമ്പോൾ തിരികെ തരാം ഞാൻ കളിയാക്കി കൊണ്ട് പറഞ്ഞു..
ടാ.. വേണ്ടേ.. ചേച്ചി
💬 Comments
View all comments