Chapter Title : നീ വരവായ് 5 [ചങ്ക്]
വേണം.. ജുമൈലയുടെ ഇളയ കുട്ടി സ്ഥിരമായി ബേക്കറി സാധനങ്ങൾ വാങ്ങുന്ന കട എത്തിയപ്പോൾ തന്നെ എന്നെ വിളിച്ചു കരയുവാൻ തുടങ്ങി…
അവരുടെ സംസാരം മുറിക്കേണ്ടത് എന്റെ ആവശ്യം ആയത് കൊണ്ട് തന്നെ വേഗത്തിൽ ആ കടയുടെ മുന്നിലേക്ക് വണ്ടി കയറ്റി നിർത്തി…
ടാ.. നിക്ക് ഞാനും വരാം.. വീട്ടിലേക് എന്തേലും വാങ്ങിക്കാം. നീയും ഉമ്മയും ഇക്കാക്കയും മാത്രം ഉള്ളത് കൊണ്ട് എന്തായാലും ബിസ്കറ്റ് ഒന്നും ഉണ്ടാവില്ല വീട്ടിൽ എന്നും പറഞ്ഞ് ജസ്‌നയും എന്റെ കൂടേ കടയിലേക്ക് ഇറങ്ങി..
❤❤❤
സമയം രാത്രി യായി…
വീട് ഒന്ന് ഉണർന്നിട്ടുണ്ട്.. കളിയും ചിരിയും ആകെ ബഹളം.. രണ്ടു ഇത്താത്ത മാരും വന്നത് കൊണ്ട് തന്നെ ഇക്കയും നേരത്തെ വന്നു…
ഉമ്മാ. ഇവനെ ഇനിയും ഇങ്ങനെ നിർത്തുവാൻ ആണോ ഇങ്ങളെ പ്ലാൻ..
ഇക്കയെ നോക്കി ജസ്‌ന ഇത്ത പറഞ്ഞപ്പോൾ സംഭവം എന്താണെന്നു അറിയാൻ ഞാൻ കാത് കൂർപ്പിച്ചു…
അതിന് അവനും കൂടേ തോന്നണ്ടേ മോളെ.. ഞാൻ എന്നും പറഞ്ഞു എന്റെ വായയിലെ വെള്ളം വറ്റി.. ഇവൻ ഒരു പെണ്ണിനെ കൊണ്ട് വന്നിട്ടു വേണം എനിക്ക് കുറച്ചു റസ്റ്റ് എടുക്കാമെന്ന് കരുതിയാൽ അത് ഈ അടുത്തെങ്ങും നടക്കുമെന്ന് തോന്നുന്നില്ല…
ഇക്ക അവരുടെ സംസാരം ഒന്നും കേൾക്കാത്തത് പോലെ tv യിൽ നോക്കി ഇരിക്കുകയാണ്…
ജാഫറെ… എന്താ നിന്റെ ഉദ്ദേശം… ഉമ്മ രണ്ട് മക്കളുടെ സ്‌പോർട് ഉള്ള ബലത്തിൽ ആണെന്ന് തോന്നുന്നു കുറച്ചു ഉറക്കെ തന്നെ ചോദിച്ചു…
❤❤❤
ക്നിം.. എന്റെ വാട്സാപ്പിൽ ഒരു മെസ്സേജ് വന്നത് കണ്ടു ഞാൻ പെട്ടന്ന് തുറന്നു നോക്കി…
💬 Comments
View all comments