0%

Chapter Title : നീ വരവായ് 6 [ചങ്ക്]

Author : Kambikathakal Read All Parts 118

ആസിയ ഇത്ത കുറച്ചു മുമ്പ് മെസ്സേജ് അയച്ചിരുന്നുവോ.. ഞാൻ ഇത്തയുടെ ഫോൺ ഹോൾഡ് ആക്കി കൊണ്ട് മെസ്സജ് നോക്കി..

ഉണ്ട്.. ഒരു അഞ്ചോ ആറോ മെസ്സേജ് ഉണ്ട്..

ഇത്ത ഞാൻ കണ്ടില്ല.. പറഞ്ഞില്ലേ ഇത്താത്തമാരുടെ കൂടേ ആയിരുന്നെന്നു…

ഹ്മ്മ്.. ആയിക്കോട്ടെ.. എന്നാൽ ഗുഡ് നൈറ്റ്‌.. ഇനിയും നിന്നാലേ എന്റെ കെട്ടിയോൻ പാഞ്ഞു ഇങ്ങോട്ട് വരും.. എനിക്ക് കാമുകനെ കിട്ടി എന്ന് കരുതി.. ഇത്ത ആ മെസ്സേജും അയച്ചു ഒരു സ്മൈലി സ്റ്റിക്കർ കൂടേ ഇട്ടു കൊണ്ട് ഓൺലൈനിൽ നിന്നും പോയി..

ഈ ആസിയ ഇത്താക്ക് എന്താ സംഭവിച്ചത്.. പതിവ് ഇല്ലാത്ത കാര്യങ്ങൾ ആണല്ലോ സംഭവിക്കുന്നത്…

ഇനി ഇതും ആലോചിച്ചു ടെൻഷൻ അടിക്കണം.. ഞാൻ ഒരു ഗോൾഡ് എടുത്തു എന്റെ റൂമിൽ നിന്നും ബാൽകണിയിലേക് ഇറങ്ങി…

ഇത്തയുടെ റൂം കാണുന്നുണ്ട്.. അവിടെ രാത്രി യിൽ ഇടുന്ന ബൽബിന്റെ നീല പ്രകാശം കാണുന്നുണ്ട്..

മഴ പെയ്തത് കൊണ്ട് തന്നെ ഇന്നത്തെ രാത്രിയിൽ തണുപ്പ് അരിച്ചു ഇറങ്ങി തുടങ്ങിയിട്ടുണ്ട്…

മെല്ലെ ഞാൻ എന്റെ കൈകളെ കൂട്ടി പിടിച്ചു.. ഒരു പഫ് എടുത്തു ഊതി ഉള്ളിലേക്ക് എടുത്തു.. മെല്ലെ ശരീരം മുഴുവൻ കറങ്ങി പുക ചുരുളുകളായി ഉയർന്നു പൊങ്ങി തുടങ്ങി…

❤❤❤

ജസ്‌ന..

എന്താടി..

നീ അവൻ പറഞ്ഞത് കേട്ടില്ലേ..

കേട്ടു ഞാനും അത് തന്നെ ആണ് ഓർക്കുന്നത്…

ആയിഷ മരിച്ചില്ലേ….

ജസ്‌ന കുറച്ചു നേരം മിണ്ടാതെ ഇരുന്നു… പിന്നെ പറഞ്ഞു തുടങ്ങി...

മരിച്ചു എന്ന് പറഞ്ഞത് സത്യമാണ്… പക്ഷെ അവളുടെ മയ്യത്തോ… മറ മാടിയ സ്ഥലമോ നമ്മൾ ഇത് വരെ കണ്ടിട്ടില്ല..

എന്തിന് അവളെ മിസ്സ്‌ ആയതിനു ശേഷം ആയിഷ യുടെ ഉമ്മയെയെ ഉപ്പയെയോ പോലും നമ്മൾ ഇത് വരെ കണ്ടിട്ടില്ലല്ലോ..ജസ്‌ന പറഞ്ഞു നിർത്തി..

അവൾ പറയുന്നതെല്ലാം ജുമൈല ശ്രെദ്ധിച്ചു കേൾക്കുന്നുണ്ട്...

അവരറിയാതെ മറ്റൊരാൾ കൂടെ അവരുടെ വാക്കുകൾ കേൾക്കുന്നുണ്ട്.. റൂമിന്റെ ചുമരിന് തൊട്ട് പുറത്തായി നിന്ന് കൊണ്ട്..

അത് മാത്രമല്ല അവനോട് സംസാരിച്ചത് ഒരു ചേച്ചി ആണന്നല്ലേ പറഞ്ഞത്..

ഹ്മ്മ്.. ജുമൈല ജസ്‌ന യുടെ ചോദ്യത്തിന് അതേ എന്ന് മൂളി..

അങ്ങനെ

💬 Comments

View all comments