Chapter Title : നീ വരവായ് 6 [ചങ്ക്]
ആണേൽ എങ്ങനെ ശരിയാകും…. എന്റെ ആയിഷു.. അവൾ ഹിന്ദു അല്ലല്ലോ..
അതേ.. ജസ്‌നയുടെ സംശയം ശരി വെച്ചു കൊണ്ട് തന്നെ ജുമൈല പറഞ്ഞു…
എന്താണ് പെട്ടന്ന് ഇങ്ങനെ ഒരു പരീക്ഷണം.. ഇക്കയെ ഒരു വിധം സമ്മതിപ്പിച്ചു കൊണ്ട് നാളേ പെണ്ണ് കാണാൻ പോകാമെന്നു പറഞ്ഞതായിരുന്നു..
ഇനി എന്ത് ചെയ്യും.. ജുമൈല ആധികേറി തന്നെ ജസ്‌നയോട് ചോദിച്ചു..
ഒന്നും ചെയ്യാനില്ല.. നമ്മൾ പ്ലാൻ ചെയ്തത് പോലെ തന്നെ പോകും.. ഇക്കാന്റെ ആയിഷ യെ ആയിരുന്നു അവൻ കണ്ടിരുന്നെകിൽ തീർച്ചയായും അവൾ അവനെ കാണുന്നതിന് മുമ്പ് ഇവിടെ എത്തിയിരുന്നേനെ…
എനിക്കൊന്തോ പേടി തോന്നുന്നുണ്ട് ജുമൈല ജസ്‌നയുടെ അടുത്തേക് ചേർന്ന് ഇരുന്നു കൊണ്ട് പറഞ്ഞു…
പോടീ നീ എന്തിനാ പേടിക്കുന്നത്..
അല്ല ഇനി അത് വല്ല പ്രേതവും…
ഹ ഹ ഹ… പിന്നെ.. ഈ നൂറ്റാണ്ടിൽ അല്ലെ പ്രേതം.. പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു ജസ്‌നയുടെ മറുപടി…
നിനക്ക് ആ കാലം ഓർമ്മയുണ്ടോ.. ജസ്‌ന ജുമൈല യോടായി ചോദിച്ചു..
ഏത് കാലം..
എടി നമ്മുടെ ഇക്ക പ്രണയിച്ചു ഭ്രാന്ത് പിടിച്ചു നടന്ന കാലം..
പിന്നെ മറക്കാൻ പറ്റുമോ.. അവന്റെ പ്രണയം അസ്ഥിക്ക് പിടിച്ചത് കൊണ്ട് ഞാൻ ആരോടെങ്കിലും മിണ്ടിയാലോ പറഞ്ഞാലോ ആൾക്ക് യാതൊരു പ്രശ്നവും ഇല്ലായിരുന്നു.. ജുമൈല കുറച്ചു പിറകിലേക് ഓർത്തു കൊണ്ട് പറഞ്ഞു..
ഹ്മ്മ് ഹ്മ്മ് ഹ്മ്മ്… എനിക്കറിയാം നിസാറിനെ ഓർക്കുകയാണ് അല്ലെ..
പോടീ.. അവനെ ആര് ഓർക്കാൻ.. അതെല്ലാതെതന്നെ എത്ര എണ്ണം ഉണ്ടായിരുന്നു..
എടീ.. എന്നും വിളിച്ചു കൊണ്ട് ജസ്‌ന ആ സമയം തന്നെ ജുമൈലയുടെ കയ്യിൽ ഒരു അടി കൊടുത്തു..
❤❤❤
കേട്ടറിവ് മാത്രമേ ഉള്ളു എനിക്ക് ഈ കഥ..
ഇക്ക ജാഫറും ആയിഷ യുമായുള്ള പ്രണയം..
ആയിഷ.. അന്ന് താമസിച്ചിരുന്നത് എവിടെ ആണെന്ന് എനിക്കറിയില്ല.. ഏകദേശം.. ഹാരിസിക്കയുടെ അടുത്ത് തന്നെ ആയിരിക്കണം…
ജസ്‌ന ഇത്തയുടെ ക്ളോസ് ഫ്രണ്ട്സ് ആയിരുന്നു അവൾ.. പത്താം ക്ലാസ് മുതൽ തുടങ്ങിയ ബന്ധം.. ആയിഷ ആണേൽ അവരുടെ വീട്ടിലെ ഒറ്റ മകൾ.. ഉപ്പ ഒരു പ്രവാസി ആയിരുന്നു എന്നറിയാം …പക്ഷെ അവൾ രണ്ടോ മൂന്നേ വയസ്
💬 Comments
View all comments