Chapter Title : നീ വരവായ് 6 [ചങ്ക്]
ഇന്ന് ഉമ്മയുടെ വീട്ടിലേക് പോയല്ലോ.. ആയിഷ യോട് പറഞ്ഞില്ലേ..
പടച്ചോനെ.. ഇല്ല ഒന്നും പറഞ്ഞില്ല…
ഞാൻ വിചാരിച്ചു വല്ല സുഖമില്ലാതെ കിടക്കുകയാണെന് കരുതി.. ഈ നോട് ഇവിടെ തരുവാൻ വന്നതാ… അവൾ ഒന്ന് രണ്ടു നോട് ബുക്കുകൾ ഇക്കയുടെ നേരെ നീട്ടി കൊണ്ട് പറഞ്ഞു...
ആ സമയം തന്നെ...
അത് വരെ തെളിഞ്ഞ നിന്ന മാനം പെട്ടന്ന് കറുത്ത് ഇരുളാൻ തുടങ്ങി.. ജസ്‌ന അവിടെ ഇല്ല എന്ന് അറിഞ്ഞ ഉടനെ തന്നെ ആയിഷ അവിടെ നിന്നും ഇറങ്ങുവാൻ തുടങ്ങിയെങ്കിലും.. തുള്ളിക്ക് ഒരു കുടം കണക്കെ മഴ ആർത്തലച് പെയ്യുവാൻ തുടങ്ങിയിരുന്നു…
അന്നായിരുന്നു ഇക്ക ആദ്യമായി അവളോട് മനസ് തുറന്നു സംസാരിച്ചത്..
ആരും ഇല്ലാത്ത ധൈര്യത്തിൽ…
ഐഷു…
ഹ്മ്മ്…
എനിക്കൊരു കാര്യം സംസാരിക്കാൻ ഉണ്ട്..
കുറെ നാളായി തന്നെ എവിടെ കണ്ടാലും കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന ജാഫറിന് എന്താണ് സംസാരിക്കാൻ ഉള്ളതെന്ന് ആയിഷക് അറിയാം… എന്നാലും അവൾ അറിയാത്തതു പോലെ ചോദിച്ചു..
എന്താ…
അത് പിന്നെ… നീളം കൂടിയ ഒരു ഇടവേള തന്നെ ആയിരുന്നു ആയിഷയുടെയും ഇക്കയുടെയും ഇടയിൽ വന്നു നിന്നത്…
എനിക്ക്.. ജാഫർ അതും പറഞ്ഞു മുഴുവനാകാതെ നിന്നു..
"എനിക്ക്.."
ഇക്ക എന്താണേലും പറഞ്ഞോ….ആയിഷ അവനെ പ്രോത്സാഹിപ്പിക്കുന്നത് പോലെ പറഞ്ഞു..
എനിക്ക് നിന്നെ ഇഷ്ട്ടമാണ്… ആ ഇഷ്ടം കുറച്ചായി തുടങ്ങിയിട്ട്.. നിനക്ക് എന്നെ ഇഷ്ട്ടമാകുമോ എന്നൊന്നും അറിയില്ല.. എന്നാലും ഇത് നിന്നോട് പറയണം എന്ന് തോന്നി… ഒരൊറ്റ ശ്വാസത്തിൽ തന്നെ ഇക്ക അവളോട് ഇഷ്ടം പറഞ്ഞു..
അതായിരുന്നോ കാര്യം.. എനിക്കറിയാം ഇക്ക എന്നെ നോക്കുനുണ്ടെന്ന്..
ആഹാ.. ഞാൻ വല്ലാതെ പേടിച്ചു പോയി.. അതാണ് പറയാതിരുന്നത്..
അയ്യേ.. ഇക്ക അതെല്ല.. ഞാൻ ഇവിടെ വരുന്നത് പഠിക്കാൻ ആണ്.. കൂടേ എനിക്കും ജസ്‌നകും ഉണ്ടാവാറുള്ള സംശയങ്ങൾ ക്ലിയർ ചെയ്യുവാനും.. ഇപ്പൊ നമ്മൾ അങ്ങനെ വല്ല റിലേഷനും തുടങ്ങിയാൽ അത് എനിക്കും ജസ്‌ന കും നല്ലത് പോലെ ബാധിക്കും…
ഐഷു.. എനിക്ക് നിന്നെ കെട്ടണമെന്നാണ് ആഗ്രഹം.. ഞാൻ അത് കൊണ്ട് മാത്രമാണ് നിന്നോട് എന്റെ ഇഷ്ടം പറഞ്ഞത്.. അതിന് നീ ഇന്നോ നാളെയോ
💬 Comments
View all comments