Chapter Title : നീ വരവായ് [ചങ്ക്]
പേടിക്കണ്ട.. ചായ അടുപ്പത് തന്നെ ഉണ്ടാവും ഇത് വെറുതെ നമ്മളെ കളിയാക്കാൻ പറയുന്നത് അല്ലെ..
എന്നാൽ പിന്നെ ഉമ്മാക് ഇട്ടു ഒരു പണി കൊടുക്കാം എന്നും കരുതി ഞാൻ ഉമ്മറത്തേക് നടന്നു...
എന്നാൽ പിന്നെ ഞാൻ പുറത്ത് നിന്നും കഴിച്ചോളാം ഉമ്മ എന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങുവാൻ തുടങ്ങിയപ്പോൾ ആണ്…
മര്യദക് ആ ഉണ്ടാക്കി വെച്ചത് കഴിച്ചു പൊയ്ക്കോ അല്ലേൽ ഉച്ചക്ക് ഒരു വറ്റ് ഞാൻ എടുത്തു വെക്കില്ല…ഉമ്മ അടുത്ത. അടവ് പുറത്തെടുത്തു...
ഹ്മ്മ്.. ഭീഷണി.. അതും നമ്മളോട്..
അല്ലേൽ വേണ്ട ഇനി അതിന് ഹോട്ടലിൽ കേറിയാൽ പത്തു നൂറു രൂപയാകും ഞാൻ പെട്ടന്ന് തന്നെ അടുക്കളയിലേക് തന്നെ നടന്നു..
ആ സമയം ആണ് അടുത്ത വീട്ടിലെ ആസിയ ത്ത ഉമ്മ യോട് കുശലം പറയാൻ വന്നത്..
എന്താ ഉമ്മയും മോനും രാവിലെ തന്നെ…
ഒന്നും പറയണ്ട പെണ്ണെ.. എണീക്കല് തന്നെ ഉച്ചക്ക് ആണ്.. എന്നിട്ടോ ഇവിടെ ഉണ്ടാക്കിയത് ഒന്നും ഓന് പറ്റില്ല..
എന്തിനാ ഉമ്മ ഓനോ ചീത്ത പറയുന്നത്.. ഇപ്പോയതെ ചെക്കന്മാർ അല്ലെ രാത്രി എന്തെല്ലാം പരിവാടി ഉണ്ടാവും അപ്പോ കുറച്ചു നേരമൊക്കെ വൈകില്ലേ.. എന്നെ ഒന്ന് കണ്ണിറുക്കി കാണിച്ചു ഉമ്മയോടായി പറഞ്ഞു..
അവനെന്ത് പണി.. എന്നും രാത്രി സിനിമ കാണാൻ പോണം എന്നിട്ട് നേരം വൈകി വരണം അതെല്ലേ ഇത്ര പണി.. ഉമ്മ എന്നെ വിടുവാൻ മട്ടില്ലാതെ വീണ്ടും പറഞ്ഞു..
പോട്ടെ ഉമ്മ..
എടാ നീ എനിക്ക് ഒരു സഹായം ചെയ്യണം ഞാൻ അതിനാ വന്നത്..
എന്താടി വീട്ടിലേക് എന്തേലും വേടിക്കാൻ ഉണ്ടോ
💬 Comments
View all comments