Chapter Title : നീ വരുവോളം 1 [Mazha]
വെച്ചു..മെല്ലെ പല്ലുകൂട്ടി കടിച്ചു.
"അലക്സ്..പ്ളീസ്..അത്രെയെങ്കിലും നീ എനിക്ക് വേണ്ടി ചെയ്യ്..” സഞ്ജയ് കൈകൂപ്പിക്കൊണ്ട് അവനോട് പറഞ്ഞു..
"ഓക്കേ സഞ്ജു...സോറി...ഞാൻ നിന്റെ വികാരത്തെ മാനിക്കുന്നു...”
കൊച്ചുകുട്ടിയെ എടുക്കുന്ന ലാഘവത്തോടെ അവനവളെ പൊക്കി എടുത്തു. മുറിയിലേക്ക് നടന്നു.
"സഞ്ജു...പ്ളീസ്...” അവനെ വിളിച്ചു കരയാൻ മാത്രമേ അപ്പോൾ അവൾക്കാകുമായിരുന്നു.
മുഖം പൊത്തി കൊണ്ട് സഞ്ജയ് സെറ്റിയിലേക്ക് ഇരുന്നു.
പെട്ടെന്ന് എന്തോ തീരുമാനിച്ചപോൽ വേഗത്തിൽ എഴുന്നേറ്റ് മുറിയുടെ വാതിലിൽ തട്ടി..അപ്പോഴാണവന്റെ മൊബൈൽ ബെല്ലടിച്ചത്.വീട്ടിൽ നിന്നായിരുന്നു
“മോനെ സഞ്ജു , അഞ്ജനക്കുട്ടീടെ ഓപ്പറേഷന് വേണ്ട കാശ് ആ ശൂത്രിയിൽ അടച്ചിട്ടുണ്ട് ആരോ...മറ്റന്നാൾ തന്നെ ഓപ്പറേഷൻ നടത്താമെന്നു ഡോക്ടർ പറഞ്ഞു.മോനെപ്പോഴാ വരുന്നേ ?പിന്നെ വരുമ്പോൾ മീരമോളേം കൊണ്ട് വരുവോ ? പാവം അന്നതിനെ കുറെ ചീത്ത വിളിച്ചു ഫോണിൽ അന്നത്തെ സാഹചര്യം അതായിരുന്നല്ലോ....നിനക്ക് കിട്ടണ സ്ത്രീധനം പ്രതീക്ഷിച്ചാണ് 'അമ്മ അന്ന് അങ്ങിനൊക്കെ പെരുമാറിയെ.അമ്മയോട് ദേഷ്യം തോന്നരുതെന്ന് നീ അവളോട് പറയണം..നിങ്ങൾ രണ്ടാളും വേഗം വരണംട്ടോ.”
“എന്താ സഞ്ജു ?” ഡോർ തുറന്നു പിടിച്ചുകൊണ്ട് അലക്സ് അവനോട് ചോദിച്ചു.
“ഒന്നൂല്ല..”
“
“നീ കേൾക്കണില്ലേ സഞ്ജുട്ടാ..” ഫോണിൽ കൂടി അവരുടെ ശബ്ദം പുറത്തേക്ക് വന്നു.
"അമ്മേ ഞാൻ അലക്സാ..അഞ്ജന്കുട്ടിക്ക് എങ്ങിനെയുണ്ട് ?” അലക്സ് അവൻ്റെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി
"ആഹ് അലെക്സ്മോനോ...അവള് സുഖമായിരിക്കുന്നു. മോനെ.കാര്യങ്ങയൊക്കെ അവൻ പറഞ്ഞില്ലേ .”
“പറഞ്ഞമ്മേ..എല്ലാം ഭംഗിയായി നടക്കും...വിഷമിക്കണ്ട .
“ശെരി മോനെ..”
അവർ ഫോൺ കട്ട് ചെയ്തു.
“അപ്പോൾ ഗുഡ് നൈറ്റ്...” സഞ്ജയെ നോക്കി വഷള് ചിരി ചിരിച്ചുകൊണ്ട് ഫോൺ കൈയിലേക്ക് കൊടുത്തു മുറിയിലേക്ക് കയറി കതകടച്ചു.
പിന്നിലേക്ക് ചേർത്ത്
💬 Comments
View all comments