Chapter Title : നീ വരുവോളം 1 [Mazha]
കെട്ടിവെച്ചിരുന്ന അവളുടെ കൈകളിൽ നിന്നും തുണി അഴിച്ചുമാറ്റി...
“ദേ..നീ പറഞ്ഞപോലെ നിന്നെ ഞാൻ വിട്ടിട്ടുണ്ട്...പൊയ്ക്കോ...ഈ മുറിയിൽ നിന്നിറങ്ങി പോകാൻ കഴിഞ്ഞാൽ ഞാൻ നിന്നെ അവന്റെ ഒപ്പം വിട്ടേക്കാം....നോക്ക്…”
അവൾ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു വാതിലിനടുത്തേക്ക് ഓടി..
ടേബിളിൽ ഇരുന്ന ഗ്ലാസ്സിലേക്ക് കുപ്പിയിൽ നിന്നും മദ്യം പകർത്തി ചുണ്ടിലേക്ക് ചേർത്തു അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ടവൻ നിന്നു.
ഡോർ ലോക്കിൽ അവളെത്ര തിരിച്ചിട്ടും അത് തുറന്നില്ല..
“താക്കോലെവിടെ?” അവൾ പ്രതീക്ഷയോടെ അവനെ നോക്കി.
"ഇനി അതും ഞാൻ എടുത്ത് തരണോ ?വേണമെങ്കിൽ കണ്ടുപിടിക്ക്.”
അവളാ മുറി മുഴുവൻ കണ്ണോടിച്ചു...അവസാനം അവൻ നിൽക്കുന്ന ടേബിളിനരികെ ചെന്നവിടെ മുഴുവൻ നോക്കി...ഭിത്തിയിലെ അലമാരയിലെ കട്ടിലിനടിയിലും നോക്കി....ഒടുവിൽ നിരാശയായി നിലത്തിരുന്നു.
"തോറ്റോ ?" അവനവളുടെ അടുത്ത് ചെന്ന് മുട്ടുകുത്തി ഇരുന്നു മുഖം പിടിച്ചുയർത്തി ചോദിച്ചു.
ഇല്ലെന്നവൾ തലയാട്ടി.
“എനിക്ക് കാത്തിരിക്കാൻ സമയമില്ല.വേഗമാവട്ടെ...”
വിതുമ്പിക്കൊണ്ടിരുന്ന അവളുടെ ചുണ്ടുകളും , കരഞ്ഞു കണ്മഷികലങ്ങിയ കണ്ണുകളും അവനെ വല്ലാതെ മോഹിപ്പിച്ചു.
"അന്നും നീ സുന്ദരിയായിരുന്നു മീര....പക്ഷെ ഇപ്പോഴാണ്.....” അവന്റെ കൈകൾ അവളുടെ കവിളിലൂടെ തഴുകി മെല്ലെ ചുണ്ടുകളിലേക്ക് നീണ്ടു.
"പോ..” അവനെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ പിന്നിലേക്ക് തള്ളിയിട്ട് അവൾ എഴുന്നേറ്റ് ഓടി അവൻ നിന്നിരുന്ന മേശയുടെ ഷെൽഫ് തുറന്നു പരിശോധിച്ചു.
അപ്രതീക്ഷിതമായ അവളുടെ ചെയ്തിയിൽ അവൻ മലർന്നടിച്ചു പിന്നിലേക്ക് വീണു.കൈയ്യിലിരുന്ന ഗ്ലാസ് തറയിൽ വീണ് ചിന്നിച്ചിതറി.
അവളവിടെയാകെ നോക്കിയെങ്കിലും അവിടെയും ഒന്നും കണ്ടില്ല..നിരാശയോടെ മേശപ്പുറത്തിരുന്ന സാധനങ്ങളൊക്കെ നിലത്തെറിഞ്ഞുടച്ചു..
“കഴിഞ്ഞോ ? “ കിതച്ചുകൊണ്ട് മേശയിൽ ചാരി നിൽക്കുന്നവളെ നോക്കി അവൻ ചോദിച്ചു.
“കഴിഞ്ഞെങ്കിൽ എനിക്ക് തുടങ്ങാനാണ്..." അവൻ
💬 Comments
View all comments