Chapter Title : നീ വരുവോളം 1 [Mazha]
ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നടന്നു..
“എൻ്റെ അടുത്ത് വന്നാൽ ഞാൻ കുത്തും."
നിലത്തുടഞ്ഞു കിടന്ന ലിക്കർ ബോട്ടിലിന്റെ പൊട്ടിയ കഷ്ണം എടുത്തവന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
ചിരിച്ചുകൊണ്ട് മുന്നിലേക്ക് നടന്നവൻ അവളുടെ നീട്ടിപ്പിടിച്ച കൈയ്യിൽ കയറിപ്പിടിച്ചു പിന്നിലേക്ക് ചേർത്തുവെച്ചു...
“ആഹ്ഹ..." കൈയ്യിൽ പിടിച്ചിരുന്ന കുപ്പിച്ചീല്ല് അവളുടെ കൈകളിൽ ഉരഞ്ഞു മുറിവുണ്ടാക്കി....ആ വേദനയിൽ അതവളുടെ കൈകളിൽ നിന്നും താഴെ വീണു.
"ഹാ...ഇപ്പോൾ സമം ആയി...ഗിവ് ആൻഡ് ടേക്ക് എന്നല്ലേ.നീ എനിക്ക് തന്നത് ഞാൻ നിനക്ക് തിരിച്ചു തന്നു.എന്തേ....പിടിച്ചില്ലേ ??" അവളുടെ കാതുകളിലേക്ക് ചുണ്ടടുപ്പിച്ചുകൊണ്ടവൻ ചോദിച്ചു.
അവനിൽനിന്നുയർന്ന മദ്യത്തിന്റെ മണവും, ആദ്യമായൊരന്യ പുരുഷന്റെ സ്പർശനവും അവളിൽ അറപ്പുളവാക്കി.അവൾ മുഖം തിരിച്ചു നിന്നു..
ചുണ്ടു മെല്ലെ അവളുടെ ചെവിയിലേക്ക് ചേർത്ത് വെച്ച് ഉമ്മ വെച്ചു , താഴേക്ക് ഓടിച്ചു ചെവിത്തട്ടിലേക്കിറങ്ങി പല്ലുകൊണ്ട് മെല്ലെ കടിച്ചു.
അവളവനെ തട്ടിമാറ്റിക്കൊണ്ട് പറഞ്ഞു.
"പ്ളീസ് ....ഞാൻ എന്ത് വേണേൽ ചെയ്യാം..എന്നെ വെറുതെ വിട്ടേക്കോ ?" കൈകൂപ്പിക്കൊണ്ട് അവൾ യാചിച്ചു. അവനവളുടെ കൈ തട്ടിമാറ്റി.
"നീ എന്നോടിങ്ങനെ യാചിക്കാതെ...പൊരുതി നിൽക്ക്..അതാണെനിക്കിഷ്ടം..അതുകൊണ്ടാണല്ലോ എനിക്കിത്രേം കളി കളിക്കേണ്ടി വന്നത് നിന്നെ ഇവിടെ എത്തിക്കാൻ.”
ഇങ്ങിനെ പറഞ്ഞുകൊണ്ടവൻ അവളുടെ കഴുത്തിലേക്ക് മുഖം ചായ്ച്ചു. അപ്പോഴാണ് കഴുത്തിൽ അവളുടെ വിയർപ്പ് പറ്റി കിടക്കുന്ന കുഞ്ഞു താലി കണ്ടത്. അവനവളിൽ നിന്നകന്നു മാറി...ഒന്നുടെ അതിലേക്ക് നോക്കി...
തുടരും...
💬 Comments
View all comments