Chapter Title : നീ വരുവോളം 1 [Mazha]
ദിവസം...പക്ഷെ നീ എനിക്ക്.....”
ബാക്കി പറയാൻ അനുവദിക്കാതെ അവളവന്റെ വായ പൊത്തി.
"എനിക്കറിയാം സഞ്ജു..നിന്റെ സാഹചര്യം , മാനസികാവസ്ഥ ...എല്ലാം….ഒന്നും മനസിലാകാഞ്ഞിട്ടല്ല..എന്തോ ഈ താലി കഴുത്തിൽ വീണപ്പോൾ മുതൽ മനസ്സ് വല്ലാതെ അസ്വസ്ഥമാണ്.നീ പറഞ്ഞതെല്ലാം സത്യമാണ് നമ്മൾ ഒരുപാട് ആഗ്രഹിച്ച നിമിഷമാണിത്..എന്നിട്ടും സന്തോഷിക്കാൻ പറ്റണില്ല സഞ്ജു.....”അവളിൽ നിന്നൊരു നെടുവീർപ്പുയർന്നു
"ഏയ് , നീ അതൊന്നും ആലോചിക്കേണ്ട..എല്ലാം ശെരിയാകും...”
"ഹാ...”
"കുറച്ചു സമയം താ...അതുവരെ എന്നെ മനസിലാക്കി നീ കൂടെ വേണം.”
"എന്തിനാ നീ ഇങ്ങനൊക്കെ എന്നോട് പറയണേ , ആരോരുമില്ലാത്ത എനിക്ക് സ്വപ്‌നം കാണാൻ പോലുമാകാത്ത ജീവിതം നീ തന്നില്ലേ ?എനിക്കത് മതി...ഈ ജന്മം മുഴുവൻ നിന്റേതാവാൻ..”
"അഞ്ജനകുട്ടീടെ സർജറി കഴിയട്ടെ എന്നിട്ട് നമുക്ക് നമ്മുടെ കുടുംബ ജീവിതം ആരംഭിക്കാം .അതുവരെ എന്റെ മീരമോൾ ക്ഷമിക്കണം ട്ടോ....” അവളുടെ കവിളിൽ നുള്ളിക്കൊണ്ട് അവൻ പറഞ്ഞു. “പോടെ ...”അവന്റെ മൂക്കിൽ അമർത്തി നുള്ളിക്കൊണ്ട് അവൾ അവനിലേക്ക് ചേർന്ന് കിടന്നു.
അവളെ അസ്വസ്ഥയാക്കിയ ജനാല വിരികൾ അപ്പോഴും കാറ്റിൽ കാണാ കുരുക്കുകൾ ഇട്ടുകൊണ്ടേയിരുന്നു..ഇരുണ്ട മൂലകളിൽ അദൃശ്യമായി വല നെയ്യുന്ന ചിലന്തിയെപ്പോലെ ....അവയെ നോക്കി അവന്റെ കണ്ണുകൾ നിറഞ്ഞു....ഒന്നുടെ കൂടെ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് കണ്ണുകൾ അടച്ചു..അടഞ്ഞ പോളകളിലൂടെ രണ്ടു നീർതുള്ളികൾ ചാലുകീറി.
****
"എന്തിനാ സഞ്ജു കാശില്ലാത്ത സമയത്ത് ഇങ്ങനൊരു യാത്ര ..അതും ഇത്ര ദൂരം.” ബാഗിലേക്ക് ചുരിദാർ എടുത്തു വെച്ചുകൊണ്ട് അവൾ ചോദിച്ചു.
"ചുമ്മാ...എത്ര നാളാന്ന് വെച്ചാ നീ വീട്ടിലിരുന്നു ബോർ അടിക്കുന്നേ..ഒരു മാറ്റമൊക്കെ വേണ്ടേ ?"
"അതിനു ബാംഗ്ലൂർ വരെ പോകണമെന്നുണ്ടോ ?അഞ്ജനക്കുട്ടീടെ അസുഖമൊക്കെ ഭേദയിട്ട്
💬 Comments
View all comments