0%

Chapter Title : നീ വരുവോളം 1 [Mazha]

Author : Kambikathakal Read All Parts 382

മതിയായിരുന്നു..ഞാൻ കുറെ നേർച്ചയൊക്കെ നേർന്നിട്ടുണ്ട് ...അപ്പോൾ ഞങ്ങളെ കൊണ്ടുപോകോ നീ?" നിഷ്കളങ്കമായ അവളുടെ ചോദ്യം കേട്ടവൻ വേദനയോടെ അവളെ നോക്കി.

"എന്തേ കൊണ്ടോകില്ലേ ?അപ്പോൾ കൊണ്ട് പോയാൽ മതിയായിരുന്നു.ഇപ്പോൾ ഇങ്ങനൊരു യാത്ര വേണ്ടായിരുന്നു.” അവളുടെ മുഖം വാടി.

"കൊണ്ടുപോകാമല്ലോ ..., എന്തായാലും എനിക്ക് ബാംഗ്ലൂർ വരെ പോകേണ്ട കാര്യമുണ്ട് ..അപ്പോൾ നിന്നെയും കൂടെ കൂടി എന്നുള്ളു.കുറച്ചു കാശിന്റെ ആവശ്യത്തിനാണ് ...അടുത്താഴ്ചയല്ലേ അവളുടെ സർജറി..."

"ഹും…നീ സമ്മതിക്കാഞ്ഞിട്ടാണ് ഇല്ലേൽ ഞാനും എന്തെങ്കിലും ജോലി നോക്കിയേനെ...”

"ആഹ്ഹ .. തൽക്കാലം വേണ്ട...”

"സഞ്ജു നാട്ടിൽ പോകുമ്പോൾ ഞാൻ കൂടെ വന്നോട്ടെ ?എനിക്കെല്ലാരേം കാണാല്ലോ ?സഞ്ജുന്റെ അമ്മയേം , അജ്ഞനകുട്ടിയേം , വല്യേടത്തിയേം കുഞ്ഞൂട്ടനേം എല്ലാം..ഇതിപ്പോ നീ പറഞ്ഞുള്ള അറിവല്ലേ എനിക്കുള്ളൂ .പിന്നെ കണ്ട ഫോട്ടോസും.

പിന്നെ കുഞ്ഞൂട്ടനെന്തേലും വാങ്ങി കൊണ്ട് പോകാട്ടോ നമുക്ക് ..അച്ഛനില്ലാത്ത കുട്ടിയല്ലേ ..നമ്മൾ വേണ്ടേ അവനെ നോക്കാൻ .. വല്യേടത്തിയെ സഹായിക്കാൻ ... ആരൂല്ലതാവാന്ന് പറേണേ അത്ര സുഖമുള്ള ഏർപ്പാടല്ല.അതൊരു നോവാണ് ..ഒരിക്കലും ഉണങ്ങാത്ത നോവ്..ഒന്ന് കരയുമ്പോൾ ചേർത്ത് പിടിക്കാൻ ...ന്താ നിന്റെ മുഖം വാടിയിരിക്കുന്നെന്ന് ചോദിയ്ക്കാൻ....സാരില്ല പോട്ടെ എല്ലാം ശെരിയാകുമെന്ന് പറയാൻ ഒരാളുണ്ടാവാന്ന് വെച്ചാൽ പുണ്യമാണ് .”

"അതൊക്കെ നിനക്ക് തോന്നുന്നത് മീര ...ആരുമില്ലായിരുന്നെ"ങ്കിൽ എന്ന് എത്രവട്ടം ഞാൻ ചിന്തിച്ചിട്ടുണ്ടെന്നോ ?ഈ ഉത്തരവാദിത്തങ്ങളൊന്നും തലയിൽ പേറേണ്ടായിരുന്നു....ഫ്രീ ബേർഡ് ആയിട്ട് നടക്കായിരുന്നു.”

"ഉവ്വ ..അങ്ങനൊന്നും പറയാൻ പാടില്ല..ഇതൊക്കെ സുഖമുള്ള നോവാ...ഒരാളുടെ ചുണ്ടിലെ പുഞ്ചിരിക്ക് കരണമാവന്ന വെച്ചാൽ അതൊരു ഭാഗ്യവും സഞ്ജു..". അവളെന്തോ ആലോചിച്ചു ചിരിച്ചു

ചെന്നൈയിൽ നിന്നും ബാംഗ്ലൂർ ബസ് പുറപ്പെട്ടു , നഗര തിരക്കുകളിലേക്ക്

💬 Comments

View all comments