Chapter Title : നീ വരുവോളം 1 [Mazha]
?സഞ്ജുവെവിടെ ?”തന്റെ മുഴുവൻ ശക്തിയുമെടുത്ത് അവനെ പിന്നിലേക്ക് തള്ളിമാറ്റി കിടക്കയിൽ നിന്നെഴുന്നേറ്റുകൊണ്ട് ചോദിച്ചു.
“സഞ്ജു.....സഞ്ജു... അവനെ വിളിച്ചു വാതിൽ തുറന്നു പുറത്തേക്ക് പോയി.
“സഞ്ജു....”സെറ്റിയിൽ തലയിൽ കൈകൊടുത്തിരിക്കുന്ന അവന്റെ അടുത്തു ചെന്ന് കെട്ടിപ്പിടിച്ചു.
“സഞ്ജു..ഞാൻ പറഞ്ഞതല്ലേ വന്നപ്പോഴേ നമുക്ക് പോകാം ന്ന്..വാ സഞ്ജു നമുക്ക് പോകാം....വാ..”
“ഏയ്..എന്തുപറ്റി ?”
"എനിക്കിപ്പോ പോകണം..നീ വരുന്നുണ്ടോ ?നീ വന്നില്ലേൽ ഞാൻ പോകും.”
“ആഹാ….,മീരയ്ക്ക് അത്രയ്ക്ക് ധൈര്യമുണ്ടോ?” അവളുടെ പിന്നാലെ മുറിയിൽ നിന്ന് പുറത്തേക്ക് വന്ന അലക്സ് ചോദിച്ചു.
“സഞ്ജു....നീ വരുന്നുണ്ടോ?ഞാൻ അവസാനായി ചോദിക്കാ..”
"മീര നീ ഒന്ന് റിലാക്സ് ആവൂ..." സഞ്ജു അവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു.
"ഏയ് അവളെനിങ്ങിനെ റീലാക്സഡ് ആവും സഞ്ജു...അവളെപോലെ പതിവ്രതയായ ഭാര്യയെ എന്നെപ്പോലൊരു നീചൻ തൊട്ടശുദ്ധയാക്കിയില്ലേ ? ?ഇനീപ്പൊൾ അഗ്നി ശുദ്ധി വരുത്തണം.അല്ലെ മീര ?”
അവളവനെ കത്തുന്ന കണ്ണുകളോടെ നോക്കി
“അല്ല നിങ്ങളുടെ ഏതോ പുരാണത്തിൽ അങ്ങിനെ ഇല്ലേ ?അത് പറഞ്ഞുന്നുള്ളു.”
“നീ വരണ്ട.എനിക്കറിയാം പോകാൻ” സഞ്ജു അനങ്ങാതെ നിൽക്കുന്നത് കണ്ടവൾ പുറത്തേക്കുള്ള വാതിൽ തുറക്കാനായി നടന്നു.
"അങ്ങനങ്ങു പോയാലോ ..എന്തായാലും വന്നില്ലേ ഇനി കുറച്ചു ദിവസം ഈ ബാംഗ്ലൂർ ഒക്കെ ചുറ്റിക്കണ്ടു പതുക്കെ പോകാം .”
ഇതും പറഞ്ഞുകൊണ്ട് അലക്സ് അവളെ വയറിലൂടെ വട്ടം ചുറ്റിപ്പിടിച്ചു അവനിലേക്ക് ചേർത്ത് നിർത്തി.
“വിടെന്നെ...സഞ്ജു പ്ളീസ് ഇയാളോട് വിടടാൻ പറ..പ്ളീസ്...സഞ്ജു...”
അവൾ സഞ്ജയ്യുടെ മുഖത്തു നോക്കി കരഞ്ഞു പറഞ്ഞു.
ഒന്നും മിണ്ടാനാവാതെ തലകുനിച്ചവൻ നിന്നു.
"സഞ്ജു..പ്ളീസ്..”
അവൾ അവസാന ആശ്രയത്തിനെന്നോണം അവനെ നോക്കി..
അവനും അവളെ നോക്കി..രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി...
ഏറെക്കുറെ എല്ലാം അവൾക്ക് മനസ്സിലായിരുന്നു..
💬 Comments
View all comments