Chapter Title : നീല മാലാഖ 2 [അജു]
ഉണ്ടായില്ല പകുതി വഴിയിൽ വിമാനം എനിക്ക് പണി തന്നു
ചെറിയൊരു തേങ്ങലോടെ ആള് സൈഡ് ആയി
ഇനി എന്ത് കാണിക്കും എല്ലാരേയും പോലെ ബോണറ്റ് തുറന്ന് ആലോചനയിൽ മുഴുകിയപ്പോൾ ആണ് പുറകിൽ നിന്ന് ഒരു തട്ട് ഒപ്പം ഉച്ചത്തിൽ ഉള്ള സംസാരവും
"ഏത് നേരത്താണ് ഈശോയെ ഈ കുന്തത്തിൽ വരാൻ ഓകെ പറഞ്ഞേ"
എന്നോട് വരാൻ പറഞ്ഞ സമയത്തെ പ്രാകിക്കൊണ്ട് ആൾ എന്റെ അടുത്ത് തന്നെ വന്നു നിന്നു ഞാൻ ഒളിക്കണ്ണിട്ട് നോക്കിയപ്പോൾ ദേഷ്യത്തോടെ അല്ലെന്ന് മനസ്സിലായി
ഭാഗ്യം അവള് ചിരിക്കുന്നും ഉണ്ട്
ഒന്നൂടെ അടുത്ത് വന്നിട്ട് എന്നോട് വീണ്ടും ചോദിച്ചു അല്ല എന്താ ഉദ്ദേശ്യം ഇത് ഇന്ന് ശെരിയാവോ
8 ഇന്റെ സ്പാനർ കിട്ടിയിരുന്നെങ്കിൽ
കിട്ടിയിരുന്നെങ്കിൽ
ഇപ്പൊ ശെര്യാക്കായിരുന്നു
ഞാൻ അത് പറഞ്ഞപ്പോൾ പെണ്ണ് തുളുമ്പുന്ന കുടം പോലെ പിന്നെയും ചിരിക്കാൻ തുടങ്ങി
ഇതെന്തു സാധനം..
ഇത് ഞാൻ വേറെ ആരോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ ചുമ്മാ ആട്ട് കിട്ടിയേനെ അത്രയും ദുരുപയോഗം ചെയ്ത കോമഡി ആണ് എന്നിട്ടും ഈ മണ്ടി ഇരുന്ന് ചിരിക്കുന്ന കണ്ടിലേ..
ഞാൻ മനസ്സിൽ ചിന്തിച്ചത് അവള് മാനത്ത് കണ്ടത് കൊണ്ടാണോ അറിയില്ല ആ ചിരി ഫുൾ സ്റ്റോപ് ഇട്ട പോലെ നിന്നു
ഞാൻ എന്ത് ചെയ്യുമെന്ന് ആലോജിച്ചപ്പോയാ
നമ്മുടെ ശശി അണ്ണനെ ഓർമ വന്നത് മെക്കാനിക് ശശി ..
നേരെ ഫോൺ എടുത്ത് ഡയല് അമർത്തിയപ്പോൾ ആശാൻ ചാടി എടുത്തു
"എവിടെടാ അജു നിന്നെ കാണാൻ കിട്ടുന്നില്ലല്ലോ"
കഥ തുടങ്ങും മുന്നേ ഞാൻ സംഗതി അവതരിപ്പിച്ചു
"നീ ഇട്ട് സെൽഫ് അടിച്ചു ബാറ്ററി
💬 Comments
View all comments