Chapter Title : നീല മാലാഖ 2 [അജു]
തീർക്കേണ്ട ഡീസൽ ബ്ലോക്ക് ആയതോ പ്ളഗ് ലൂസ് ആയതോ ആവും ഞാൻ ഇപ്പൊ വരാം"
ഉം മൂളി ഫോൺ കട്ട് ആക്കി അവളെ നോക്കുമ്പോൾ അതാ ഓട്ടോയ്ക്ക് കയ്യ് കാണിക്കുന്നു
ഭാഗ്യം ഓട്ടോക്കാരൻ കണ്ടതായി പോലും ഭാവിച്ചില്ല
അങ്ങനെ തന്നെ വേണം
ഞാൻ കളിയാക്കി ചിരിച്ചുകൊണ്ട് അവളെ നോക്കിയപ്പോൾ
ആ മുഖത്ത് ദേഷ്യത്തിന്റെ കാർമേഘം നിറഞ്ഞിരുന്നു
മൈര് വേണ്ടായിരുന്നു
ഇഷ്ടം പറഞ്ഞ ദിവസം ഇത്രയും കരഞ്ഞ പെണ്ണുണ്ടാവില്ല ഇനിയും ഓരോന്ന് കാണിച്ച് വിഷമിപ്പിക്കണ്ടാ
അനു എന്ന് വിളിച്ച് ഞാൻ അടുത്ത് ചെന്നപ്പോൾ എന്നെ മൈൻഡ് ചെയ്യുന്നുപോലും ഇല്ല
വെറുതെ അല്ല മരയോന്തേ ഓട്ടോ നിറുത്താതിരുന്നത്
ആ ഭാവം കണ്ട് ഉള്ളിൽ ചിരിച്ചെങ്കിലും പുറത്ത് കാണിച്ചില്ല
പേടിച്ചിട്ട് ഒന്നും അല്ലാ പക്ഷെ എന്തോ ഒരു ഭയം
ഇന്നലത്തെ ഞാൻ ആയിരുന്നെങ്കിൽ കളിയാക്കി കൊന്നേനെ അവളെ
പറഞ്ഞു തീരും മുന്നേ ശശിയണ്ണൻ ദേ വരുന്നു
സമയത്തിന്റെ കാര്യത്തിൽ ആളെ കഴിഞ്ഞേ വേറെ ആരും ഉള്ളൂ
പക്ഷെ ഇതെന്താ ബുള്ളെറ്റിലോ മെലിഞ്ഞു ഉണങ്ങി പൊക്കം കുറഞ്ഞ അണ്ണൻ ഇതിൽ വരുന്നത് കണ്ടപ്പോൾ ആദ്യം ഓർമ വന്നത് സൗണ്ട് തോമായിൽ ധർമജൻ വരുന്നതാണ്
അടുത്തെത്തിയപ്പോൾ പപ്പുവിനെ പോലെ എന്റെ ചോദ്യം പിടിവിട്ടു പോയി
വാര്യം പിള്ളിയിലെ ശശി അണ്ണൻ അല്ലെ എന്താ അണ്ണാ ബുള്ളെറ്റില്
ചോദ്യം ആൾക് മനസ്സിലായില്ലെങ്കിലും എന്റെ ചളിക്ക് പുറകിൽ നിന്ന് സപ്പോർട്ട് തരും പോലെ ഉറക്കെ ചിരിക്കുന്ന അനുവിന്റെ ശബ്ദം കേട്ടു..
മതി എനിക്ക് അത് കേട്ടാൽ മതി മരിയാതക്ക് സംസാരിക്കാത്ത ഞാൻ ഈ കണ്ട ചളിയൊക്കെ പറഞ്ഞു
💬 Comments
View all comments