Chapter Title : നീല മാലാഖ [അജു]
കാര്യങ്ങൾ തിരക്കലും ഉച്ചക്ക് എനിക്ക് വേണ്ടി ചോറു പൊതിഞ്ഞു വരലും ആൾ തുടങ്ങിയിരുന്നു
മതിയല്ലോ വേറെ ഒന്നും വേണ്ട ഓഫിസിലെ തെണ്ടി കൂട്ടുകാർ ഗ്യാങ് കയ്യോടെ പൊക്കി എന്താ ഞങ്ങൾക്ക് ഒന്നും ഇല്ലേ ചോറു ഇവന് മാത്രേ തിന്നുള്ളൂ ഞങ്ങൾക്കും വയറും വിശപ്പും ഉള്ളതാ ഇങ്ങനെ പലതരം കമെന്റ്‌സ് കാന്റീനിൽ ഉയർന്നു വന്നു അതിനെല്ലാം ഞാനും അവളും ചിരിച്ചു മറുപടി പറഞ്ഞു
എന്റെ ഉള്ളിലെ ഇഷ്ടം തുറന്നു പറയണം എന്നുണ്ട് ബട് അവിടെ കുറെ പ്രോബ്ലെംഎലമെന്റ്‌സ് ഉണ്ട്
ആദ്യത്തെ പ്രശ്‌നം അവൾ എന്നെക്കാൾ 2 വയസ്സ് മൂത്തതാണ്
പിന്നത്തെ പ്രശ്‌നം അവള് വേറെ ജാതിയും
ജാതിയും മതവും മൈരും ഒന്നും എനിക്ക് ഒരു പ്രശ്നവും അല്ലെങ്കിലും അവളുടെ കേസ് എങ്ങനെ ആണെന്ന് എനിക്കറിയില്ലല്ലോ
ഇനി ആൾക്ക് എന്റെ ലൈഫ് കണ്ട് വിഷമം തോന്നിയത്കൊണ്ടാണോ അതോ ഒരു ചേച്ചി ആയിട്ട് ന്റെ ജീവിതം മുന്നിൽ നിന്ന് നയിക്കാനാണോ പ്ലാൻ
പക്ഷെ ഇഷ്ടം തുറന്ന് പറഞ്ഞു അവളെ നഷ്ടപ്പെടുത്താൻ എനിക്ക് താല്പര്യം ഒട്ടും ഉണ്ടായില്ല
അങ്ങനെയിരിക്കെ ആണ് ഓഫീസിൽ ഓണം സെലിബ്രേഷന്റെ വരവ്
സാരി ഉടുത്ത് ബസ്സിൽ കയറി വരാനോ അവളുടെ സ്കൂട്ടിക്ക് വരാനോ പറ്റില്ലെന്ന് വിഷമം പറഞ്ഞു മെസ്സേജ് അയച്ചപ്പോൾ ആണ് ഞാൻ കൂട്ടാൻ വരാം എന്ന് പറഞ്ഞത്
ഒരു 2 മിനിറ്റ് നേരത്തേക് പിന്നീട് നിശബ്ദനായി നിന്ന ഫോണിൽ വീണ്ടും ബീപ്പ് കേട്ടു നീ വാ ഞാൻ റെഡി ആവുമ്പോൾ വിളിക്കാം
ഫ്ലാറ്റിൽ നിന്നു ആകെ 5 കിലോമീറ്റർ ഇതായിരുന്നു അവളുടെ വീട്ടിലേക്കുള്ള ദൂരം രാവിലെ തന്നെ
💬 Comments
View all comments