Chapter Title : നീല മാലാഖ [അജു]
കുളിച്ച് റെഡി ആയി ഷർട്ടും വലിച്ചിട്ട് ജീൻസും കുത്തികേറ്റി അവളുടെ കോളും കാത്ത് ഞാൻ എന്തോ കളഞ്ഞുപോയ എന്തൊന്നിനെയോ പോലെ ഫോണും നോക്കി നിന്നു
എന്റെ ഹാർട്ട് ബീറ്റ് കൂട്ടിക്കൊണ്ട് അത് റിങ് ചെയ്തു.
രണ്ടാമത്തെ റിങ്ങിൽ ഫോൺ എടുത്ത് ഹലോ പറഞ്ഞപ്പോൾ
അവൾ പറഞ്ഞു തുടങ്ങി അജു നീ എവിടെയാ ഞാൻ ദാ കുളി കഴിഞ്ഞു നീ വരുമ്പോഴേക്കും ഞാൻ റെഡി ആയി നിക്കാം അതും പറഞ്ഞു ഫോൺ കട്ട് ആയി
ഞാൻ ഓടി ലിഫ്റ്റിൽ കയറുമ്പോൾ വാതിൽ ലോക്ക് ചെയ്തോ എന്ന് പോലും ഓർമഉണ്ടായിരുന്നില്ല
വേഗം തന്നെ പാർക്കിങ്ങിൽ എത്തി കാറും എടുത്ത് അവൾ അയച്ച ലൊക്കേഷൻ ലക്ഷ്യമാക്കി പറന്നു
ആകെ 15 മിനുറ്റ് അത്ര എടുത്തുള്ളൂ അവളുടെ വീടിന്റെ മുന്നിൽ എത്താൻ കാരണം ആദ്യമായി അവളെ സാരിയിൽ കാണുന്ന എക്സിറ്റ്മെന്റ് ആയിരുന്നു എനിക്ക്. ബെൽ സ്വിച്ച് അമർത്തിയപ്പോൾ അവളുടെ അമ്മയാണ് വന്ന് വാതിൽ തുറന്നത് വന്നപാടെ അമ്മ ചോദിച്ചു അജു മോൻ അല്ലെ??
എഹ് ഒരുപാട് നാളുകൾക്ക് ശേഷം എന്നെ ഒരാൾ മോനെ എന്ന് വിളിക്കുന്നു. ചങ്ക് കുണ്ണകൾ വിളിക്കുമെങ്കിലും അതിനു മുൻപ് എന്തെങ്കിലും തെറി ഉണ്ടാവും
പക്ഷെ ഇതെന്റെ പേര് കൂട്ടി വിളിച്ചപ്പോൾ എന്റെ ഉള്ളിൽ എന്തോ സന്ദോഷം നിഴലടിച്ചു അത് മെല്ലെ എന്റെ കണ്ണുകൾ നിറച്ചിരുന്നു. പോക്കറ്റിൽ നിന്ന് ടൗവൽ എടുത്ത് അമ്മ കാണാതെ അതൊന്ന് ഒപ്പിയിട്ട് അതേ എന്ന് മൊഴിഞ്ഞു..
കയറി ഇരിക്ക് മോനെ അവൾ റെഡി ആവുന്നുണ്ട് ഞാൻ കാപ്പി എടുക്കാം
ആരാ അമ്മേ അജു ആണോ
💬 Comments
View all comments