Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
ഉപ്പ് തൊട്ട് കർപ്പൂരം വരെ പറഞ്ഞ സാധനം മുഴുവൻ വാങ്ങിയിട്ടുണ്ട്..! ഇനി എന്തേലും മിസ്സായിട്ടുണ്ടോ നോക്കിയേ..👀
ഫ്രിഡ്ജിൽ ഇരുന്ന കാരറ്റ് കഴിച്ചു കൊണ്ട് നീരജ് ബിന്ദു ചേച്ചിയോട് പറഞ്ഞു..!
നീരജ് : എന്താണ്...കട മൊത്തം വാങ്ങിയിട്ടുണ്ടല്ലോ..! വാട്ട് ഹാപ്പൻഡ് എനി ഗുഡ് ന്യൂസ്..👀
ശോഭ : പിന്നെ ...ഗുഡ് ന്യൂസ് മാത്രേ ഇപ്പൊ ഇവിടെയുള്ളൂ..! അല്ല നി ഗാർഡനിലെ പണിയൊക്കെ തീർത്താ
നീരജിൻ്റെ വരവ് പണി എല്ലാം തീർത്തിട്ടാണെന്ന് വിചാരിച്ചിട്ട് ശോഭമ്മ ചോദിച്ചു..!
നീരജ് : ഞാനെന്താ റോബോട്ടാ..! ഒരു ചെറിയ ബ്രേക്ക് എടുത്തതാണ്..! എന്നിട്ട് ആ ബ്രേക്കിൽ തന്നെ എന്നെ കൊണ്ട് വേറെ പങ്കെടുപ്പിച്ചു..! അപ്പൊ ഇനി കുറച്ച് കൂടി നേരം ബ്രേക്ക് ഉണ്ട്...! അല്ല എന്താണ് കാര്യായിട്ട് കുക്കിംഗിൽ ആണല്ലോ..👀
നീരജ് അവൻ്റെ മനസ്സിൽ തോന്നിയ സംശയം അവരോട് പറഞ്ഞു..!.
ശോഭമ്മ : വൈകീട്ട് പിള്ളാര് വരിണ്ട്..! അപ്പൊ സ്പെഷ്യൽ ഉണ്ടാക്കാ കരുതി..🤗
നീരജ് : ( ഭഗവാനെ..ഇവിടെ ഒന്നിനെ സഹിച്ചപാട് എനിക്ക് മാത്രേ അറിയോ..! ഇനി ഈ വരുന്നതും ഇവിടെ നിന്ന് പോയവളെ പോലെ ആകലെ..! എല്ലാത്തിനും പുറമെ രണ്ടു ദിവസത്തിൽ കൂടുതൽ അവറ്റകളെ ഇവിടെ നിർത്തിക്കരുത് അതിന് മുന്നേ പറപ്പറപ്പിച്ചോണം...) 🙂
നീരജ് ഒരു പ്രാർത്ഥന എന്നോണം ദൈവത്തെ മനസിൽ വിചാരിച്ചുകൊണ്ട് പറഞ്ഞു..!
ബിന്ദു : നിനക്ക് സന്തോഷം ആയില്ലേ...😌
നീരജ് : ആഹാ...എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ..😅 എൻ്റെ മാമൻ്റെ മക്കൾ ആണല്ലോ വരുന്നത്..😏
നീരജ് അന്യനും അമ്പിയും മാറി മാറി കളിച്ചു..!
നീരജ് : പോയതിനേക്കാളും വലുതാകല്ലെ
💬 Comments
View all comments