0%

Chapter Title : നീലാംബരി 10 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 255

തന്റെ മകൾ ധിക്കരിക്കാൻ തുടങ്ങിയിരിക്കുന്നു... "തമ്പുരാട്ടി..." രൂപേഷ്‌ വിളിച്ചു. തമ്പുരാട്ടിയുടെ മുഖം വിളറി വെളുത്തിരുന്നു... "രൂപേഷ്... എനിക്ക് താങ്ങാനാവുന്നില്ല... നീലു... അവൾ പഴയതൊക്കെ വീണ്ടും ആവർത്തിക്കുമോ..." "പഴയതോ..." "അതെ... പഴയത്... അവളുടെ അമ്മായിയെപോലെ..." "അമ്മായിയോ... " രൂപേഷ് ഒരു പുതിയ കഥാപാത്രത്തെ പറ്റി കേട്ട് അന്തം വിട്ടു നിന്നു... "അതെ എന്റെ ഭർത്താവായ രുദ്രപ്രതാപവർമ്മയുടെ ഏക അനുജത്തി... മഹാലക്ഷി തമ്പുരാട്ടി..." തമ്പുരാട്ടിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു... "വളരെ കഷ്ടതയിൽ നിന്നും വന്ന എന്നെ ജ്യേഷ്ട്ടത്തിയമ്മയുടെ എല്ലാ സ്ഥാനവും തന്ന് സ്വീകരിച്ച എന്റെ ലക്ഷ്മി... അവൾ എനിക്ക് ഭർത്താവിന്റെ അനുജത്തിയായിരുന്നില്ല എന്റെ... എന്റെ സ്വന്തം അനുജത്തിയായിരുന്നു... പക്ഷെ സ്വന്തം കൂടപ്പിറപ്പിന്റെ പോലെ സ്നേഹിച്ച എന്നിൽ നിന്ന് പോലും ആ സത്യം അവൾ മറച്ചു പിടിച്ചു... ഒഴിവാക്കാനാവാത്ത അവസ്ഥയിൽ ആണ് തമ്പുരാന്റെ കൊട്ടാരം മാനേജരായിരുന്ന ഒരു വാസുദേവ ഭട്ടതിരിയുമായി ബന്ധം ഉള്ള കാര്യം ഞങ്ങൾ അറിയുന്നത്... തമ്പുരാന്റെ ദേഷ്യം അറിയാമായിരുന്ന എനിക്ക് ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല... പക്ഷെ എങ്ങനെയോ തമ്പുരാനും അറിഞ്ഞു... പിന്നീട് നടന്നത്... ഒരു രാത്രികൊണ്ട് എല്ലാം അവസാനിപ്പിക്കാനായിരുന്നു തമ്പുരാന്റെ കൽപ്പന... വാസുദേവൻ ഭട്ടതിരിപ്പാടിന്റെ കരച്ചിൽ ആരും കേട്ടിട്ടില്ല... ആ ശവം പോലും കണ്ടെത്തിയില്ല... ലക്ഷ്മിയെയും വകവരുത്തും എന്നറിയാമായിരുന്ന ഞാൻ അവളെ രക്ഷപെടുത്തണമെന്ന് ഒരാളോട് പറഞ്ഞു... അയാൾ അതുപോലെ ചെയ്തു... വര്ഷങ്ങള്ക്കു ശേഷം തമ്പുരാന്റെ മരണത്തിനു ശേഷം ഞാൻ ഒരുപാട് അന്വേഷിച്ചു... പക്ഷെ ഒരു ദിവ്യ തേജസ്സുള്ള മകനെ ഈ ഭൂമിയിൽ ഒറ്റക്ക് ജീവിക്കാൻ വിട്ടിട്ട് എന്റെ ലക്ഷ്മി യാത്രയായി എന്ന് അറിഞ്ഞു... പിന്നെ കുറച്ച് കാലം അവളുടെ മകനെ അന്വേഷിച്ച് നടന്നു... വെറും പാഴായി പോയി ആ പരിശ്രമ൦.." തമ്പുരാട്ടിയുടെ കണ്ണിൽ നിന്നും കുടുകുടാ കണ്ണീർ പൊഴിഞ്ഞു വീണു... "അപ്പൊ മുറപ്പടി നീലാംബരി... ആ ... തമ്പുരാട്ടിയുടെ മകനുള്ളതാണല്ലേ..." രൂപേഷ് ജിഞ്ജാസയോടെ ചോദിച്ചു... ഒരു ചിരിയായിരുന്നു മറുപടി... "ഇനി എന്റെ മോളും അതെ പാരമ്പര്യം പിന്തുടരാൻ അനുവദിക്കരുത്... ദീപനെ അവൾ തന്നെ പുറത്താക്കണം... അതിന് നീ എന്നെ സഹായിക്കണം..." തമ്പുരാട്ടി പറഞ്ഞു... "ഈ തമ്പുരാട്ടിയുടെ ഒപ്പം എന്നും ഈ രൂപേഷ്

💬 Comments

View all comments