Chapter Title : നീലാംബരി 13 [കുഞ്ഞൻ]
"ഹാ... അതൊക്കെ വിട് രൂപേഷേ... ഈ അഞ്ചരയടി പൊക്കക്കാരിക്ക് അങ്ങനെ ഒരുപാട് കാലം ജീവിച്ചിരിക്കണം എന്നൊന്നും ഇല്ല... പിന്നെ നീ ഈ പറഞ്ഞ മതിൽ കെട്ടുകൾക്ക് അപ്പുറത്തുള്ള എന്നെ കുളിപ്പിച്ച് ഭസ്‌മം തൊടീപ്പിച്ച് കിടത്താൻ നടക്കുന്ന ആളുകളെ കാണാൻ തന്നെയാണ് തീരുമാനം... പിന്നെ അതിന്റെ ഇടയിൽ നിന്റെ പേരെങ്ങാനും എന്റെ ചെവിയിൽ കേൾക്കാൻ ഇടയായാൽ... പിന്നെ രൂപേഷ്... ദാ ഇപ്പൊ കാണിക്കുന്ന ശൗര്യോം... വീറും.. വാശിയൊന്നും മതിയാകാതെ വരും... ഒന്ന് പിടിച്ച് നിൽക്കാൻ... " നീലാംബരി നിന്ന് കത്തുകയായിരുന്നു... "നീ പറഞ്ഞില്ലെടാ... എന്നെ കൊല്ലാൻ ആളുകൾ കാത്തിരിക്കുന്നു എന്ന്... പക്ഷെ എനിക്ക് തിരിച്ച് ചെയ്യാൻ വേറെ ഒരാളുടെ സഹായം വേണം എന്നില്ല ഞാൻ ആയിട്ട് തന്നെ അത് ചെയ്യും... മനസിലായോടാ... കള്ള... പട്ടി.... മോനെ..." പല്ലുകൾ കൂട്ടി കടിച്ച് അത് പറഞ്ഞപ്പോ രൂപേഷ് സംഭരിച്ച് വെച്ചിരിക്കുന്ന ധൈര്യം അൽപ്പം കുറഞ്ഞു... രൂപേഷിന്റെ കണ്ണുകളിൽ കോപം ജ്വലിച്ചു... അവൻ മുഷ്ടി ചുരുട്ടി... ഓങ്ങി ഒരെണ്ണം കൊടുക്കാനുള്ള തത്രപ്പാടിലായിരുന്നു അവൻ... പെട്ടെന്ന്... "അനിയാ... നിൽ..." എല്ലാവരും ശബ്ദം കേട്ട ദിക്കിലേക്ക് നോക്കി... അവിടെ ഒരു മുണ്ടും... ലൂസ് ഷർട്ടും ധരിച്ച് ഒരാൾ... അയാൾ മുണ്ട് മടക്കി കുത്തി രൂപേഷിന്റെ നേരെ വന്നു... വന്നപാടെ ചെകിട് നോക്കി ആഞ്ഞൊരടി കൊടുത്തു... അതിനു ശേഷം ചോദിച്ചു... "എന്താ... എന്താ ഇവിടെ പ്രശ്‌നം... " പിന്നെ ഒരു ചിരിയും അടികൊണ്ട് വീണ രൂപേഷ് തല കുലുക്കി എഴുന്നേറ്റിരുന്നു.... ചെവിയിൽ ഒരു മൂളൽ... "അല്ല നിങ്ങളാരാ... " തമ്പുരാട്ടി ചോദിച്ചു... "ഞാൻ... അച്ചു... കീലേരി അച്ചു...
💬 Comments
View all comments