0%

Chapter Title : നീലാംബരി 13 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 700

ഭാസ്ക്കരന് ഒന്നും നോക്കാനില്ല... ഒരു നിമിഷം പോലും പിന്നെ ഈ ഭാസ്‌ക്കരൻ കോലോത്തുണ്ടാവില്ല... പക്ഷെ പോകുന്നതിന് മുൻപ് അറിയുന്ന സത്യം മുഴുവൻ ഞാൻ വിളിച്ച് പറയും... " ഭാസ്ക്കരൻ ചേട്ടന്റെ ശബ്ദത്തിൽ ദേഷ്യം കലർന്നിരുന്നു... "ഇല്ല... ഞാൻ... ഞാൻ... ദീപനെ ഒന്ന് പേടിപ്പിച്ച് നാട്ടിൽ നിന്നും പറഞ്ഞയക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നു... പക്ഷെ ഒരിക്കൽ പോലും അവനെ കൊല്ലാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല... ഞാൻ അത്രയും നീചയായെന്നാണോ ഭാസ്കരൻ ചേട്ടൻ പറഞ്ഞു വരുന്നത്... " തമ്പുരാട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി "ഇപ്പൊ ആരെങ്കിലും അങ്ങനെ ചോദിച്ചാൽ ആയി എന്നെ എനിക്ക് പറയാൻ പറ്റൂ... പക്ഷെ ഇതിൽ പങ്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും തോൽവി തമ്പ്രാട്ടിക്ക് തന്നെ... ഇല്ലെങ്കിൽ ഈശ്വരൻ പറഞ്ഞയച്ച സ്വന്തം അനിയത്തിയെ പോലെ കണ്ടിരുന്ന മഹാലക്ഷ്‌മി തമ്പുരാട്ടിയുടെ ഏക പുത്രനെ നാട്ടിൽ നിന്നും പറഞ്ഞയക്കാൻ ദേവി തമ്പ്രാട്ടി കൊട്ടേഷൻ കൊടുക്കുമായിരുന്നോ..." "ങേ... എന്താ... എന്താ ഈ പറഞ്ഞത്... " തമ്പ്രാട്ടിക്ക് തല കറങ്ങുന്നപോലെ തോന്നി... "അതെ തമ്പ്രാട്ടി... ദീപൻ മഹാലക്ഷ്മി കുഞ്ഞിന്റെ മകൻ തന്നെയാണ്... ഒരിക്കൽ പോലും അവന്റെ അമ്മ പറഞ്ഞു കൊടുത്തിരുന്നില്ല ഒരു ഭൂതകാലവും... അവന്റെ പ്രവർത്തികളിൽ ചില സംശയങ്ങൾ തോന്നിയ എനിക്ക് അവനെ കുറിച്ച് ഒന്നന്വേഷിക്കണം എന്ന് തോന്നി... ആ അന്വേഷണം എന്നെ കൊണ്ടെത്തിച്ചത് ചില സത്യങ്ങളിലേക്കായിരുന്നു... ഞാൻ ആ സത്യങ്ങൾ തമ്പ്രാട്ടിയോട് പറയണം എന്ന് വിചാരിച്ചതാ... പക്ഷെ ദീപൻ കുഞ്ഞ് സമ്മതിച്ചില്ല... സമയമാകട്ടെ എന്ന് പറഞ്ഞ്..." അയാൾ കണ്ണുകൾ തുടച്ചു... തമ്പുരാട്ടിയുടെ കണ്ണുകളിൽ ഇരുട്ട് കയറി... തല കറങ്ങുന്ന പോലെ തോന്നി... താൻ എന്താണ് കേട്ടത് എന്ന്

💬 Comments

View all comments