0%

Chapter Title : നീലാംബരി 14 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 535

കുറച്ച് മരുന്ന് ഒക്കെ വാങ്ങാൻ ഉണ്ടായിരുന്നു... " "അതിനു ദീപനെ ഡോക്ടറെ കാണിച്ചോ... " "ഉം... എന്റെ കൂടെയുണ്ട്... " "അല്ല അത് എങ്ങനെ അച്ചായാ..." "ഹ ഹ ഹ... ഈ സണ്ണിയെ കുറിച്ച് നീ എന്താ വിചാരിച്ചേ..." കീലേരി അച്ചുവും ചിരിച്ചു... അവനു പുറകിൽ വന്നു നിൽക്കുന്ന ദേവി തമ്പ്രാട്ടിയെ അവൻ പെട്ടെന്ന് കണ്ടു... "അച്ചായാ... തമ്പ്രാട്ടി..." "ആരാ അച്ചു ഫോണില്... സണ്ണിയാണോ..." "അതെ തമ്പ്രാട്ടി... " അച്ചു അൽപ്പം വിനയത്തോടെ പറഞ്ഞു... ഫോൺ തരാൻ ദേവി തമ്പുരാട്ടി കൈ കൊണ്ട് ആംഗ്യം കാണിച്ചു... അച്ചു ഫോൺ തന്റെ ഷർട്ടിലൊന്ന് തുടച്ച് കൊണ്ട് ദേവി തമ്പ്രാട്ടിക്ക് കൊടുത്തു... "ഹലോ സണ്ണി..." "ആ തമ്പ്രാട്ടി..." "സുഖമാണോ സണ്ണി..." "സുഖം..." "എത്ര നാളയെടോ കണ്ടിട്ട്... " "അത് തിരക്കല്ലേ തമ്പ്രാട്ടി... അത്‌കൊണ്ട്..." "ഉം തന്റെ പഴയ തരികിട പരിപാടി ഇപ്പോഴും ഉണ്ടോ..." "ഏയ് ഇല്ല... അതൊക്കെ വിട്ടു..." സണ്ണി ഒരു കള്ളം പറഞ്ഞു... "നന്ദിയുണ്ട് സണ്ണി... ശരിക്കും ഞാൻ തകർന്ന് നിൽക്കാ... എനിക്കറിയില്ല ആരാ എന്റെ മോളെ..." ദേവി തമ്പ്രാട്ടിയുടെ ശബ്ദത്തിൽ ദുഃഖവും വിഭ്രാന്തിയും കലർന്നിരുന്നു... "താൻ എങ്ങനെ അറിഞ്ഞു എന്നറിയില്ല... പക്ഷെ എന്റെ സഹായത്തിന് ഒരാളെ വിടാൻ മാത്രം ഞാൻ തനിക്കൊരു സഹായോം ചെയ്തിട്ടില്ലാളോടോ സണ്ണി.. എന്നിട്ടും... " "തമ്പ്രാട്ടി... വിഷമിക്കാതെ... ഇനി ഒരാളും നീലാംബരി മാഡത്തെ തൊടില്ല... അത് അച്ചു നോക്കിക്കോളും..." അൽപ്പം അകലെ പൂന്തോട്ടത്തിലെ പൂക്കളുടെ ഭംഗിയാസ്വദിച്ച് നിൽക്കുന്ന കീലേരി അച്ചുവിനെ ദേവി തമ്പ്രാട്ടി നോക്കി... "പിന്നെ അവന് പറ്റാതായാൽ ഈ സണ്ണിയുണ്ടാവും... സമയമാകുമ്പോ

💬 Comments

View all comments