Chapter Title : നീലാംബരി 14 [കുഞ്ഞൻ]
ഒന്ന് തെളിഞ്ഞു... പിന്നെ തമ്പ്രാട്ടി തന്നെയാ പറഞ്ഞത് ഡ്രൈവർ ആയി കൂടിക്കൊള്ളാൻ... " "ദീപൻ ജീവിച്ചിരിക്കുന്നത് ഒരിക്കലും ദേവി തമ്പ്രാട്ടിയോ നീലാംബരിയോ ഇപ്പൊ അറിയരുത്... കാരണം തമ്പ്രാട്ടിയുടെ കൂടെയുള്ള ആരെങ്കിലുമാണെങ്കിലോ... അവൻ ജീവിച്ചിരിക്കുന്നത് അറിഞ്ഞാൽ ചിലപ്പോ ദീപന്റെയും നീലാംബരിയുടെയും ജീവന് ആപത്തായാലോ..." "അല്ല ഈ ദേവി തമ്പുരാട്ടിയെ എങ്ങനെ അച്ചായനറിയാം..." "ഏയ് അത് പഴയ ഒരു കഥയാടാ... അത് ഫോണിലൂടെ പറയാൻ മാത്രം ഇല്ല... " "എന്നാലും പറ... എനിക്കറിഞ്ഞിരിക്കാലോ..." "അത്... എന്നെ ഒരു കഞ്ചാവ് കേസിൽ പിടിച്ചതോർമ്മയുണ്ടോ... " "ആ അത് അച്ചായാ.. ഒരു രണ്ടു കൊല്ലം മുന്നേ..." "ഉം... അന്ന് ഞാൻ ഊരിപോന്നത് ഈ തമ്പുരാട്ടിയുടെ കാരുണ്യം കൊണ്ടാ... അതൊക്കെ ഞാൻ വിശദമായി പിന്നെ പറയാം... എന്തായാലും ആ കുടുംബത്തോട് ഒരു കടപ്പാട്... അത്രേയുള്ളു..." "അല്ല അച്ചായാ ഇനി ദേവി തമ്പ്രാട്ടിയാണോ... ഇതൊക്കെ ചെയ്യുന്നത്..." കീലേരി അച്ചുവിന്റെ ആ സംശയം സണ്ണിയുടെ മസ്തിഷ്‌കത്തിൽ ഒരു വെള്ളിടിയായിട്ടാണ് വന്നു പതിഞ്ഞത്... "അത്... ഏയ് ഒരിക്കലും തംബ്രാട്ടിയാവില്ല..." സണ്ണി അൽപ്പം സംശയത്തോടെയാണ് പറഞ്ഞത്... "അഭിമാനം ചിലരെ അന്ധരാക്കും സണ്ണിച്ചായാ... ഇനി തമ്പ്രാട്ടിയാണേൽ എന്ത് ചെയ്യും..." "തമ്പുരാട്ടിക്ക് വേണ്ടി നമ്മൾ ആ കൃത്യം ചെയ്യും..." സണ്ണിച്ചായന്റെ മറുപടി കേട്ട് കീലേരി അച്ചുവിന്റെ മുഖത്ത് ശരിക്കും ഒരു നടുക്കം ഉണ്ടായി... "അച്ചായാ..." അവൻ ശരിക്കും ഉച്ചത്തിൽ വിളിച്ചു... "അച്ചായന് എങ്ങനെ... " "എനിക്ക് കടപ്പാട് ദേവി തമ്പ്രാട്ടിയോടാണ്... അല്ലാതെ നീലാംബരിയോടോ ദീപനോടോ അല്ല... മനസ്സിലായോ...” സണ്ണിയുടെ ശബ്ദത്തിനു ഒരു നിശ്ചയദാർഢ്യം ഉണ്ടായിരുന്നു... "അപ്പോ ശരി ഞാൻ ഇന്ന് തന്നെ മടങ്ങും...
💬 Comments
View all comments