0%

Chapter Title : നീലാംബരി 14 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 533

ഒരു പുഞ്ചിരി വിടർന്നു... "അല്ല ഞാൻ പറഞ്ഞപ്പോ തന്നെ അച്ചു പറഞ്ഞല്ലോ എനിക്ക് അങ്ങനെ പൈസയൊന്നും വേണ്ടാ... ഞാൻ സഹായിച്ചോളാ൦ എന്ന്..." നീലാംബരി അച്ചുവിന്റെ ജാള്യത കാണാനായിട്ട് തന്നെ പറഞ്ഞു... "അത് അപ്പോഴത്തെ ആവേശത്തിന്... ഒരു ഹീറോ... ആവാൻ വേണ്ടി... ചുമ്മാ തട്ടിവിട്ടതല്ലേ... തമ്പുരാട്ടി അത് കാര്യമാക്കി എടുക്കേണ്ടാ..." ഒരു ചമ്മിയ ചിരിയോടെ അച്ചു പറഞ്ഞു... നീലാംബരി പൊട്ടിച്ചിരിച്ചു... അൽപ്പം അകലെ മകളെ നിരീക്ഷിച്ചുകൊണ്ടു നിന്ന ദേവി തമ്പുരാട്ടിയുടെ കണ്ണുകളിൽ സന്തോഷം അലയടിച്ചു... ഒരുപാട് നാളുകൾക്ക് ശേഷം തന്റെ മകൾ ഒന്ന് ചിരിച്ചുകണ്ടു... "എന്നാ അച്ചു പൊയ്ക്കൊള്ളു..." നീലാംബരി പറഞ്ഞു... അവളുടെ കണ്ണുകളിൽ വിഷാദം താളം കെട്ടി വരുന്നത് അവൻ കണ്ടു... "എന്ത് പറ്റി തമ്പ്രാട്ടി..." അച്ചു ചോദിച്ചു..." "ഏയ് ഒന്നുല്യാ " നീലാംബരി അവനിൽ നിന്ന് മുഖം തിരിച്ചു. നീലാംബരിയുടെ മുഖം കണ്ട് അച്ചുവിന്റെ മനസ്സ് നൊന്തു... അച്ചു പതുക്കെ തിരിഞ്ഞു നടന്നു... പെട്ടെന്ന് അവന്റെ കൈയിലെ മൊബൈൽ റിങ് ചെയ്തു... അറിയാത്ത ഒരു ലാൻഡ്‌ലൈൻ നമ്പർ... "ഹലോ..." "ഹലോ... " "ഹാ... സണ്ണിച്ചായനോ... ഇത് ഇപ്പൊ എവിടുന്ന്..." "ഞാൻ ടൗണിൽ ഉണ്ടെടാ... " "ഏയ് എപ്പോ എത്തി... " "ഞാൻ ഉച്ചക്ക്... " "ഓ... എന്റെ ഇച്ചായാ... ആ തമ്പ്രാട്ടിക്കൊച്ചിന്റെ ഇരുപ്പ് കണ്ടിട്ട് സഹിക്കുന്നില്ല... ഞാൻ പറയാംബോവാ..." "ഏയ് മണ്ടത്തരം കാണിക്കല്ലേ... ഇപ്പൊ പറയണ്ടാ... ഒരു സർപ്രൈസ് പോലെ പറയാം... അതാ നല്ലത്... പിന്നെ ആ ദേവി തമ്പ്രാട്ടി എന്ത് പറഞ്ഞു... " "ഉം എന്നെ സണ്ണിച്ചായൻ വിട്ടതാ എന്ന് പറഞ്ഞപ്പോ തമ്പ്രാട്ടീടെ മുഖം

💬 Comments

View all comments