0%

Chapter Title : നീലാംബരി 14 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 525

വ്യക്തമാക്കി കൊല്ലൻ ശേഖരന്റെ മുഖം അൽപ്പം കനത്തു... "നിന്നെ അയാൾ വിളിച്ചിട്ടുണ്ടോടാ..." രൂപ തമ്പിയുടെ മുഖത്ത് അൽപ്പം ദേഷ്യം വന്നു തുടങ്ങി കൊല്ലൻ ശേഖരൻ രൂപാ മാഡത്തിന്റെയും ഷിബി ചാക്കോയുടെയും നേർക്ക് മാറി മാറി നോക്കി... അയാൾക്ക് എന്തോ പന്തികേട് തോന്നി... ഷിബി ചാക്കോ അയാളെ തല്ലാനായി ആഞ്ഞു... "നോ... ഷിബി... നോ... ഇവിടെ വച്ച് ദേഹത്ത് ഒരു ചെറിയ മുറിവ് ഉണ്ടായാൽ അത് നാളെ നമ്മുക്ക് പാരയാവും..." കൊല്ലൻ ശേഖരൻ രൂപാ തമ്പിയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു... "ശേഖരാ... നീ ഇതിനു മുന്നേ അയാളുമായി എന്തൊക്കെയോ ഇടപാട് നടത്തിയിട്ടുണ്ട്... കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ നവംബർ മാസം നിന്നെ അയാൾ വിളിച്ചിട്ടുണ്ട്... കൃത്യമായി പറഞ്ഞാൽ നവംബർ ഏഴാം തീയതി മുതൽ നവംബർ 16 വരെ... " രൂപാ മാഡം കടലാസിലേക്ക് നോക്കി കൊണ്ട് പറഞ്ഞു... കൊല്ലൻ ശേഖരന്റെ മുഖം അൽപ്പം ഭീതി നിഴലിച്ചു നിന്നു... "സത്യം പറഞ്ഞോ ശേഖരാ... നീ പെട്ടു... അന്ന് കോവിലകത്ത് നടന്ന ആ വേലക്കാരിയുടെ കൊലപാതകവും നീയും തമ്മിലുള്ള ബന്ധം..." രൂപാ മാഡം അത് പറഞ്ഞപ്പോ അയാൾ എല്ലാം നഷ്ട്ടപെട്ടവനെ പോലെ തല താഴ്ത്തി... "എനിക്ക് തുടക്കത്തിലേ സംശയമുണ്ടായിരുന്നു... നീ തന്നെയാണോ ആ കർമ്മം ചെയ്തതെന്ന്... തെളിയിക്കാൻ നിന്റെ വിരലടയാളം മാത്രം മതി... അന്ന് ആ വീട്ടിൽ നിന്നും എടുത്ത വിരലടയാളങ്ങൾ ഞങ്ങൾക്ക് പരിശോധിച്ച് ഉറപ്പിക്കാം... പക്ഷെ എന്തോ അതിനു മുന്നേ നിന്റെ വായിൽ നിന്നും കേൾക്കണം എന്ന് തോന്നി...പറ ശേഖരാ... " അയാളുടെ കണ്ണുകൾ ചുവന്നു.. തനിക്ക് രക്ഷപെടാൻ പറ്റും എന്ന്

💬 Comments

View all comments