0%

Chapter Title : നീലാംബരി 14 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 525

തോന്നുന്നില്ല... "അത്... അത് ഒരു കൈയബദ്ധം പറ്റിയതാണ്... അന്ന് എന്റെ ടാർഗറ്റ് നീലാംബരി തമ്പുരാട്ടിയായിരുന്നു... പക്ഷെ... ഡോർ ജനൽ വഴി കമ്പികൊണ്ട് തുറന്ന് അകത്തേക്ക് കടന്നു... എല്ലാവരും ഉറക്കമായി എന്നായിരുന്നു എന്റെ ധാരണ... പക്ഷെ... " "ഉം പറയെടോ എന്ത് പക്ഷെ..." "ഞാൻ ഉള്ളിലേക്ക് കയറി അകത്തളത്തിലേക്ക് വരുമ്പോ... ഒരു സ്ത്രീ മുറിയിൽ നിന്നിറങ്ങി അടുക്കള ഭാഗത്തേക്ക് വരുന്നത് കണ്ടു... അവിടെ എനിക്ക് ഒളിക്കാൻ ഒരു സ്ഥലവും ഉണ്ടായിരുന്നില്ല... ഞാൻ ഒരു തൂണിനു പിന്നിലേക്ക് മാറി നിന്നു... അടുത്ത് വന്നതും എന്റെ ഞാൻ അവളുടെ വായ പൊത്തിപിടിച്ചു... ബോധം കെടുത്താനുള്ള മരുന്ന് പോക്കെറ്റിൽ നിന്നെടുക്കുമ്പോഴേക്കും അവൾ മരിച്ചിരുന്നു..." അയാൾ കിതച്ചു കൊണ്ട് പറഞ്ഞു നിർത്തി... "നീ ആണോ... മറവ് ചെയ്തത്..." അയാൾ അതെ എന്ന് തലയാട്ടി... "എന്തുകൊണ്ട് ആദ്യമേ നീ അവളെ ബോധം കെടുത്താനുള്ള മരുന്ന് എടുത്തില്ല... " " ഞാൻ ആ അടുത്തെത്തിയിട്ടാണ് കണ്ടത്... നീലാംബരിയുടെ മുറിയിലേക്ക് അടുക്കളയുടെ അടുത്ത് നിന്ന് ഒരു ചെറിയ ഗോവണി ഉണ്ടെന്ന് പറഞ്ഞിരുന്നു... ആ സ്ഥലം തപ്പുന്നതിനിടയിൽ... പക്ഷെ... നിനച്ചിരിക്കാതെ ഒരു സ്ത്രീ വന്ന് മുന്നിൽ ചാടിയതാണ്... " "അപ്പൊ സമയം എത്രയായിട്ടുണ്ടാവും..." "ഒരു 12.30 ആയിട്ടുണ്ടാവും എന്ന് വിചാരിക്കുന്നു..." "ഗുഡ്... ഇനി ഒരു കാര്യം കൂടി പറ... ആരാ... നിന്നോട് ഇതൊക്കെ ചെയ്യാൻ പറഞ്ഞിരിക്കുന്നത്... " "സത്യമായും ആളുടെ പേരോ രൂപമോ ഒന്നും അറിയില്ല.. ഒരിക്കൽ മാത്രമേ അയാളെ കണ്ടിട്ടുള്ളു... പക്ഷെ അതും ഇരുട്ടിന്റെ മറവിൽ... ശബ്ദം മനസിലാവാതിരിക്കാൻ ശബ്ദം മാറ്റി പറയുന്നത് പോലെ തോന്നിയിട്ടുണ്ട്..." രൂപാ തമ്പി

💬 Comments

View all comments