Chapter Title : നീലാംബരി 14 [കുഞ്ഞൻ]
തിരിഞ്ഞു നടന്നു... പിന്നാലെ ഷിബി ചാക്കോയും... "മാഡം.. അവനറിയാം... " "കാര്യമില്ലെടോ... എന്തായാലും താൻ ആ വിരലടയാളം ഒന്ന് ക്രോസ്സ് ചെക്ക് ചെയ്തേക്ക്... " "യെസ്... മാഡം... " "അല്ലെടോ... ഈ വേലക്കാരി രാത്രി എവിടെ പോയതായിരിക്കും... " "അത്... " "അവിടെ ആ സമയത്ത് ആണുങ്ങളായിട്ടു ആ രൂപേഷ് മാത്രമല്ലേ ഉണ്ടായിരുന്നുള്ളു... " "അതെ മാഡം... " "അപ്പൊ അതാണ്... കാര്യം..." രൂപാ തമ്പി തലയാട്ടി... വണ്ടിയിൽ മുന്നിൽ തന്നെ ഇരുന്നു... ഡോർ അടച്ച് ഷിബി ചാക്കോ ഡ്രൈവിംഗ് സീറ്റിലേക്ക് വരുന്നത് കണ്ണിമ വെട്ടാതെ രൂപാ തമ്പി നോക്കിയിരുന്നു... "ഡോ... നാളെ തന്നെ എനിക്ക് ആ വേലക്കാരിയുടെ കൊലപാതകത്തിന്റെ എല്ലാ ഫയലുകളും... പിന്നെ ആ മൂർത്തിയുടെ അപകടമരണത്തിന്റെ ഡീറ്റെയിൽസ്... പിന്നെ ഇപ്പോഴത്തെ ഇൻസിഡന്റ്... എല്ലാത്തിന്റേം ഫുൾ ഡീറ്റെയിൽസ്... " "അല്ല മാഡം അത് മാഡത്തിന്റെ കൈയിൽ തന്നെയാണ്..." "അറിയാടോ... താൻ ആ ഫയലുകൾ ഒന്ന് പഠിച്ചിട്ട് എന്തെങ്കിലും തുമ്പ് കിട്ടുമോ എന്ന് നോക്ക്” "അല്ല മാഡം... അപ്പൊ ഈ കാര്യങ്ങൾ ഒക്കെ ചെയ്തത് സ്റ്റീഫൻ ആയിക്കൂടെ... " "ആവാം... ആവാതിരിക്കാം... നമ്മുടെ കൈയിൽ സ്റ്റീഫനെതിരെയുള്ളത് ആകെ ആ ടെലിഫോൺ നമ്പർ മാത്രമാണ്... ഇനി കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ... ഈ സമയങ്ങളിൽ ഒക്കെ സ്റ്റീഫൻ സ്ഥലത്തുണ്ടായിരുന്നു... അല്ലെങ്കിൽ അത്തരം കാര്യങ്ങളിൽ ഒരു വ്യക്തത ഒക്കെ വേണം... അതിന് സ്റ്റീഫനെ കിട്ടണം... ഇനി ഇപ്പൊ താൻ പറഞ്ഞപോലെ ആണെങ്കിൽ സ്റ്റീഫൻ ചിലപ്പോ ഈ ഭൂമിയിൽ നിന്ന് തന്നെ പോയിട്ടുണ്ടാവും...ഷിബി... താൻ ആ തട്ടുകടയുടെ മുന്നിൽ നിർത്ത്... " കാർ
💬 Comments
View all comments