0%

Chapter Title : നീലാംബരി 14 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 550

പറയാറില്ലേ മോങ്ങാനിരുന്ന നായേടെ തലേക്ക് തേങ്ങാ വീണു എന്ന്... അതുപോലെയാ എന്റെ കാര്യം..." "അപ്പൊ ഒരു കല്യാണജീവിതം ഒക്കെ നീ ആഗ്രഹിക്കുന്നില്ലേ..." "ആഗ്രഹമൊക്കെയുണ്ട്... പക്ഷെ എന്തായാലും ഇപ്പൊ ഇല്ല... ഇവിടുത്തെ പണി നിർത്തിപോണം എന്നാ അമ്മ പറയുന്നത്... ഞങ്ങളെ ആരും അറിയാത്തിടത്തേക്ക്... " "അതിന് ഇവിടുന്ന് പോകുമ്പോ പൈസ വേണ്ടേ ജീവിക്കാൻ... " "ഓ അത് അമ്മക്ക് എന്തൊക്കെയോ പ്ലാൻ ഉണ്ട്... മൂർത്തി സാറ് ഉള്ളപ്പോ തന്നെ എന്തൊക്കെയോ അമ്മക്ക് കൊടുത്തിട്ടുണ്ട്..." "എന്ത്..." "അങ്ങനെ ചോദിച്ചാൽ ഒന്നും അറിയില്ല... എന്തോ വീടും ഒരു ചെറിയ തോട്ടവും എന്നൊക്കെയാണ് അമ്മയിൽ നിന്നും കേട്ടിട്ടുള്ളത്... ആരോടും പറയല്ലേ എന്ന് പറഞ്ഞതാ... എന്തോ അച്ചുവേട്ടനെ കണ്ടപ്പോ വല്ലാത്തൊരു സമാധാനം... അതുകൊണ്ടാ പറഞ്ഞത്... ആരോടും പറയല്ലേ..." "പിന്നെ ഞാൻ കാലത്ത് ഒരു മൈക്കും കോളാമ്പിയുമെടുത്ത് ഇറങ്ങാൻ പോവാ..." അവർ ചിരിച്ചു... "അല്ല സുമ... ഈ മൂർത്തി സാറ് എങ്ങനെ മരിച്ചതാവും..." "ആ അറിയില്ല... അന്ന് പൊലീസാര് വന്ന് പറഞ്ഞത് കൊക്കയിലേക്ക് വണ്ടി മറിഞ്ഞു കത്തി എന്നാ... ശവം ഒന്നും ഇല്ലായിരുന്നു... എല്ലാം കത്തി കരിഞ്ഞെന്നാ പറഞ്ഞെ... അയാളായിരിക്കും... ഒറപ്പാ..." "ആര്..." അച്ചു ജിഞ്ജാസയോടെ പറഞ്ഞു "മറ്റേ കൂട്ടുകാരൻ..." "അതെന്താ നിനക്ക് അങ്ങനെ തോന്നാൻ കാരണം " "ഏയ്... ഞാൻ പോകുന്ന സമയങ്ങളിൽ ചിലപ്പോ അവർ തമ്മിൽ വഴക്കുണ്ടാവാറുണ്ട്... മിക്കവാറും കാശും പിന്നെ തമ്പുരാട്ടിയും ഒക്കെ ആണ് വിഷയം... എനിക്ക് മുഴുവൻ മനസിലായിട്ടില്ല... എന്തായാലും അയാളൊരു ഭ്രാന്തനാണ് എന്നാ എനിക്ക് തോന്നിയിട്ടുള്ളത്... ദുഷ്ടൻ... ചിലപ്പോ എന്നെ ഒരുപാട് ഉപദ്രവിക്കും... " അവൾ ദേഷ്യത്തോടെ പറഞ്ഞു

💬 Comments

View all comments