0%

Chapter Title : നീലാംബരി 14 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 551

കീലേരി അച്ചുവിന്റെ അകക്കണ്ണിൽ ചില സംശയങ്ങൾ.... മൂർത്തിയുടെ ദുഷ്ടനായ കൂട്ടുകാരൻ... അയാൾ... അയാളെ കുറിച്ചറിയണം... കൊട്ടാരത്തോട് ദേഷ്യമുള്ള അയാൾ... അയാളായിരിക്കണം ഇവിടെ അറിഞ്ഞും അറിയാതേം നടക്കുന്ന സംഭവങ്ങളുടെ പിന്നിൽ... ********************************** "ഹലോ... എവിടെക്കാ... ഇങ്ങനെ തള്ളി കേറുന്നത്..." സെക്യൂരിറ്റി ഭാസ്ക്കരൻ ചേട്ടൻ ഗേറ്റ് തുറന്ന് വരുന്ന ഒരാളെ കണ്ട് പറഞ്ഞു... ഭാസ്ക്കരൻ ചേട്ടൻ അയാളെ ഒന്ന് നോക്കി 6 അടി പൊക്കം... നല്ല വെളുത്ത നിറം... 50 വയസ്സിന് മേൽ പ്രായം... മുടികളിൽ വെളുത്ത നാരുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു... "ആരെയും കാണാത്തത് കൊണ്ടാ ഞാൻ ഗേറ്റ് തുറന്നത്... " ഭാസ്ക്കരൻ ചേട്ടൻ പുറത്തേക്ക് നോക്കി... അവിടെ ഒരു ബ്ലാക്ക് സ്കോർപിയോ... "എന്റെ വണ്ടിയാ..." "നിങ്ങൾ ആരാ... " "ഞാനോ... ഹാ... ഞാൻ ആരാന്ന് അകത്തുള്ളയാൾക്ക് അറിയാം..." അയാൾ വണ്ടി ഉള്ളിലേക്കെടുത്തില്ല... പകരം നടന്ന് ഉള്ളിലേക്ക് പോയി... അയാളുടെ വരവിൽ എന്തോ പന്തികേട് തോന്നിയ കീലേരി അച്ചു... അയാളുടെ മുന്നിലെ കേറി നിന്നു... "ഉം... ആരാ..." കീലേരി അച്ചുവിന്റെ ആ ചോദ്യം അയാളെ സഡൻ ബ്രേക്ക് ഇട്ട പോലെ നിർത്തി... "നീ ആരാ..." അയാൾ തിരിച്ച് ചോദിച്ചു... "ഞാൻ ചോദിച്ചതിന്റെ ഉത്തരം തന്നാ മതി... ബൂമറാങ് പോലെ തിരിച്ച് തരേണ്ടാ..." "തന്നാലോ... " അയാൾ ഓടക്കാനുള്ള ഉദ്ദേശം തന്നെയാണെന്ന് അവന് മനസിലായി... "ഓ കൊഴപ്പമൊന്നും ഇല്ല... പക്ഷെ നടന്ന് വന്ന താങ്കളെ എടുത്ത് കൊണ്ട് പോവേണ്ടിവരും... ധത്രേള്ളൂ... എന്താ..." അയാൾ ഗേറ്റ് കടന്ന് വരുന്നത് തമ്പുരാട്ടി കണ്ടിരുന്നു... ദേവി തമ്പുരാട്ടി പെട്ടെന്ന് ഓടി കിതച്ച് പൂമുഖത്തെത്തി... അയാളുടെ മുഖത്തേക്ക്

💬 Comments

View all comments