Chapter Title : നീലാംബരി 15 [കുഞ്ഞൻ]
" തമ്പുരാട്ടി വീണ്ടും ചോദിച്ചു... "ഞാൻ എന്തിന് വന്നു... നിനക്ക് വേണ്ടി 14 വർഷം ജയിൽ ശിക്ഷ അനുഭവിച്ചതിന്റെ പ്രതിഫലം വാങ്ങാൻ... എന്താ മനസിലാക്കി തരണോ..." അയാൾ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന രുദ്രപ്രതാപവർമ്മ തമ്പുരാന്റെ ഫോട്ടോയിലേക്ക് നോക്കി കൈ ചൂണ്ടി പറഞ്ഞു "ദാ… നീയും നിന്റെ ആ നെറികെട്ട തമ്പുരാനും കൂടി കൊന്ന് തള്ളിയ ഒരു പെൺകുട്ടിയെ ഓർമ്മയുണ്ടോ... ആ ഫോട്ടോയിലുള്ള ആളുടെ കാമവെറി തീർക്കാൻ സ്വന്തം ഭാര്യ അയാളുടെ മുന്നിലെത്തിച്ചു കൊടുത്ത ഒരു പെണ്ണ്... ആ കൊലപാതകം ഏറ്റെടുത്ത് ജയിലിൽ പോയ ഈ ആര്യനെ അങ്ങനെയങ്ങു എഴുതി തള്ളണ്ട..." "കുഞ്ഞിരാമൻ... മതി... നിർത്താം... അന്ന് സംഭവിച്ചത് എന്താണെന്ന് ഞാൻ വിശദീകരിച്ചു കഴിഞ്ഞിരുന്നു... അന്നുതന്നെ... " "ഹേയ്... അങ്ങനെ പറഞ്ഞ് കൈ കഴുകല്ലേ... നിനക്കും അതില് പങ്കുണ്ട്... എനിക്കറിയാം..." "ശരി അങ്ങനെയെങ്കിൽ അങ്ങനെ... എന്നെങ്കിലും സത്യം പുറത്ത് വരും..." തമ്പുരാട്ടി നെടുവീർപ്പോടെ പറഞ്ഞു... "ഹാ അതെന്തെങ്കിലുമാവട്ടെ... ഇപ്പൊ ഞാൻ വന്നത് വേറൊരു കാര്യത്തിനാ... എന്തോ ജയിലിൽ നിന്നിറങ്ങി കൊറേ പണികൾ ഒക്കെ ചെയ്തു... പക്ഷെ ഒന്നും ആയില്ല... അങ്ങനെയിരിക്കുമ്പോ കുറച്ച് മാസങ്ങൾക്ക് മുൻപ് ഒരു ദിവസം കണ്ണൂര് വച്ച് ഞാൻ ഒരാളെ പരിചയപെട്ടു... എന്തോ ബിസിനസ് ആവശ്യത്തിനായി വന്ന ഒരു മൂർത്തിയെ... അയാളുമായി സംസാരിച്ചപ്പോഴാണ് ഒരു കാര്യം മനസിലാവുന്നത്... ഞാൻ തേടി നടക്കുന്ന ശ്രീദേവി അന്തർജ്ജനവും അയാളുടെ ബോസ് ആയ ദേവി തമ്പുരാട്ടിയും ഒരാളെന്നെന്ന് മനസിലാവുന്നത്... പിന്നെ അവിടുന്ന് ഇവിടെ വരെ എത്താൻ കുറച്ച് കളികൾ ഒക്കെ വേണ്ടി വന്നു... പറഞ്ഞു വന്ന കാര്യം എന്താണെന്ന് വെച്ചാൽ... എന്റെ
💬 Comments
View all comments