0%

Chapter Title : നീലാംബരി 16 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 379

കണക്കുകളും തീർത്തിട്ട് വേണം പോവാൻ... " "ഉം..." ഷംസു ഇരുത്തി മൂളി... "അപ്പൊ ഷംസുക്കാ... നാളെ നമ്മുടെ ഇവിടുത്തെ അവസാന പകൽ... നാളെ രാത്രി കൊച്ചിൻ ടു കൊളംബോ ശ്രീലങ്കൻ എയർലൈൻസ്.. അവിടെ രണ്ടു ദിവസം... പിന്നെ അവിടെ നിന്ന് കള്ളപാസ്പോർട്ടിൽ മലേഷ്യ... അവിടെ എല്ലാം സേഫ് ആണ്... അതിനുള്ള അറേഞ്ച്മെൻറ്സ് എല്ലാം നമ്മുടെ മലേഷ്യൻ ഏജൻറ് മെന്റിസ് പെരേര ചെയ്തു കഴിഞ്ഞു... "അല്ല തമ്പ്രാൻ കുട്ടിയെ... എന്റെ ബീവിം കുട്ടിയോളും..." ഷംസു ചോദിച്ചു... "നാളെ രാത്രി അവർ ദുബൈയിലേക്ക്... അവിടെയുള്ള ഷംസുക്കയുടെ അനിയന്റെ കൂടെ രണ്ടാഴ്‌ച... പിന്നെ അവിടെ നിന്ന് സ്ട്രൈറ്റ് ടു മലേഷ്യ... എങ്ങനെയുണ്ട് എന്റെ പ്ലാനിങ്..." "ഉം... കൊള്ളാം... അതിന് മുൻപ് ഇന്ന് തന്നെ നമ്മുടെ കൈയിലുള്ള സ്റ്റോക്ക് ഒക്കെ കോഴിക്കോട് എത്തിക്കണം... " ഷംസു പറഞ്ഞു "ഓ എന്റെ ഇക്കാ... അതൊക്കെ ഇവിടെ ഇരുന്നോട്ടെ... മതിയായില്ലേ സമ്പാദിച്ചത്...ഇനി ആസ്വദിക്കാൻ നോക്ക്... ഹ ഹ ഹ ..." കൈലേഷ് ചിരിച്ചു… അപ്പോഴേക്കും ഒരാൾ ഓടി കിതച്ച് എത്തി... "സാർ... സാർ... " "എന്താടോ..." കൈലേഷ് ചോദിച്ചു "അത്... " അയാളുടെ നോട്ടത്തിലും പ്രവർത്തിയിലും എന്തോ പന്തികേട് തോന്നി "എന്തുപറ്റി... " "സാർ... " പിന്നെ അയാൾ ഒരു രഹസ്യം കൈലേഷിനോട് പറഞ്ഞു... കൈലേഷ് ഞെട്ടി... "ഓ... ഷിറ്റ്... " കൈലേഷ് ആകെ അസ്വസ്ഥനായി... "എന്താ... എന്ത് പറ്റി..." ഷംസു ആകാംഷയോടെ ചോദിച്ചു... ഷംസുവിന്റെ ചെവിയിൽ ആ രഹസ്യ വിവരം കൈലേഷ് പറഞ്ഞു... "അപ്പൊ പോലീസ്... " ഷംസു അൽപ്പം ഭയന്ന മുഖത്തോടെ പറഞ്ഞു...

💬 Comments

View all comments