0%

Chapter Title : നീലാംബരി 16 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 381

"ഇതെങ്ങനെ സംഭവിച്ചു... " ആ രഹസ്യ വിവരം വന്ന് പറഞ്ഞ ആളോട് ചോദിച്ചു... "അത്... അത്... " അയാൾ നിന്ന് പരുങ്ങി... ******************************************* രഹസ്യ കേന്ദ്രത്തിലേക്ക് രൂപാ തമ്പിയും ഷിബിയും എത്തി... "കോശി..." "യെസ് മാഡം... " "എന്തായി... അവനിൽ നിന്നും എന്തെങ്കിലും കിട്ടിയോ..." "അത്..." "എന്താടോ നിന്ന് പരുങ്ങുന്നത്..." "എല്ലാം കിട്ടി മാഡം... അവൻ പറഞ്ഞ കാര്യങ്ങളും നമ്മുടെ നിഗമനങ്ങളും വച്ച് നോക്കിയാൽ മാച്ച് ചെയ്യുന്നുമുണ്ട്..." കോശി പറഞ്ഞു... കോശി രൂപാ മാഡത്തെ ഒന്ന് അടിമുടി നോക്കി... മുടിയൊക്കെ ആകെ പാറിപറന്ന് കിടക്കുന്നു... ഷർട്ടിൽ നനവ്... ആകെ ഒരു വശപ്പിശക്... "ഗുഡ്... പിന്നെ ഞാൻ പറഞ്ഞ കാര്യങ്ങൾ അന്വേഷിച്ചോ..." "ഉവ്വ് മാഡം... ഇതാണ് റിപ്പോർട്ട്..." ഒരു എസ് ഐ ഒരു ഫയൽ കൊണ്ട് വന്നു കൊടുത്തു... രൂപാ മാഡം ആ ഫയൽ മറിച്ച് നോക്കി... "ഓ മൈ ഗോഡ്... അപ്പൊ ഇതാണ് ശരിക്കും കാരണം... എന്നാലും അയാളെ സമ്മതിക്കണം..." "യെസ് മാഡം... പിന്നെ ഈ ഷംസുവിന്റേം ഇയാളുടേം ഒക്കെ താവളങ്ങൾ നമ്മുക്ക് മനസ്സിലായിട്ടുണ്ട്..." "ഉം... നാളെ തന്നെ... ഇവരെയൊക്കെ കസ്റ്റഡിയിൽ എടുക്കണം... " രൂപാ തമ്പിപറഞ്ഞു... "യെസ് മാഡം..." "അല്ല ഈ മൊതല് എവിടെ... ഞാനൊന്ന് കാണട്ടെ..." "അവിടെയാണ്... മാഡം..." അവർ ഒരു മുറിയിലേക്ക് കയറി... അവിടെ ഒരു കസേരയിൽ വളരെ ക്ഷീണിതനായി... ഒരാൾ ഇരിക്കുന്നു... "സ്റ്റീഫൻ..." അയാൾ മുഖം ഉയർത്തി... നല്ലോണം ദേഹോപദ്രവം കിട്ടിയിട്ടുണ്ട് എന്ന് രൂപക്ക് മനസിലായി... "മാഡം... " കോശി വിളിച്ചു... "യെസ്... "' "ഇതാണ്... സ്റ്റീഫൻ... പിന്നെ ഇത് ഇയാളുടെ

💬 Comments

View all comments