0%

Chapter Title : നീലാംബരി 16 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 382

പപ്പയുടെ രണ്ടാം ഭാര്യയിൽ ഉണ്ടായ കുട്ടി... പേര് മരിയാ ഫെർണാണ്ടസ് ... ഇവർക്കറിയാത്തതായി ഒന്നും ഇല്ല മാഡം..." "യെസ്... മരിയ... പറയൂ... ഈ ഷംസുദ്ധീന്റെ സൈലന്റ് പാർട്ണർ ആരാണ്..." "അത്... അത്... കൈലേഷ്... കൈലേഷ് വർമ്മ... അയാൾക്ക് നീലാംബരിയോട് പൂർവ്വവൈരാഗ്യം ഉണ്ട്... അതിന് വേണ്ടിയാണ് ഞങ്ങളെ ഒക്കെ കൂടെ കൂട്ടിയത്... ഒപ്പം വലിയൊരു തുകയും ഓഫർ ചെയ്തിരുന്നു... " അറിയുന്ന എല്ലാ കാര്യങ്ങളും സ്റ്റീഫനും മരിയയും പറഞ്ഞു... അത് വരെ നടന്നതെല്ലാം അവർ രൂപാ മാഡത്തോട് പറഞ്ഞു... "ഉം... കോശി... ഷിബി... ഒരു വൈഡ് ഹണ്ട് വേണം... ഈ പറഞ്ഞ ആളുകൾക്കൊക്കെയും... മാത്രമല്ല പറഞ്ഞത് വെച്ച് കേട്ടാൽ... നീലാംബരിയുടെയും തമ്പുരാട്ടിയുടെയും ജീവൻ അപകടത്തിലാണ്... എത്രയും പെട്ടെന്ന് അവർക്ക് കൂടുതൽ പ്രൊട്ടക്ഷൻ കൊടുക്കുക... " "യെസ് മാഡം..." അപ്പോൾ രൂപാ മാഡത്തിന്റെ മൊബൈൽ റിങ് ചെയ്തു... "ഹലോ... " "യെസ് രൂപാ തമ്പി ഹിയർ... " "വാട്ട്..." രൂപ മാഡം ആകെ അസ്വസ്ഥയായി... ഫോൺ വെച്ചു... "എന്താ... എന്തുപറ്റി... മാഡം..." "ദേവി തമ്പുരാട്ടി ആൻഡ് നീലാംബരി ഹാസ് ബീൻ കിഡ്നാപ്പ്ഡ്..." "വാട്ട്..." കോശിയും ഷിബിയും ഒരേ സ്വരത്തിൽ പറഞ്ഞു... പിന്നെ എല്ലാരും പുറത്തേക്കോടി... (തുടരും)

💬 Comments

View all comments