Chapter Title : നീലാംബരി 5 [കുഞ്ഞൻ]
തോന്നിയപ്പോ അവൾ മുറിക്ക് പുറത്തിറങ്ങി... ദീപനെ കാണാതെ ഒരു സ്വസ്ഥതയും ഇല്ലായിരുന്നു... അവൾ ഗോവണി പടിയുടെ അടുത്തെത്തിയതും താഴെ ആരുടെയോ കാലൊച്ചകൾ കേട്ടു... അവൾ പതിയെ ശബ്ദം ഉണ്ടാക്കാതെ ഓരോരോ പടികളായി ഇറങ്ങി... നോക്കിയപ്പോ... രൂപേഷ്... അവൾ പെട്ടെന്ന് തിരിച്ച് റൂമിൽ കേറി. മൊബൈൽ എടുത്ത് ദീപനെ വിളിച്ചു... ആ വിളിക്കായി അവൻ കാത്തിരിക്കുകയായിരുന്നു... "ഹലോ..." അവന്റെ ശബ്ദം ചെവികളിൽ പുല്ലാംകുഴൽ നാദമായി അവൾക്ക് തോന്നി... "ഹലോ" അവളുടെ ശബ്ദം വിറച്ചിരുന്നു. "എന്തുപറ്റി..." ദീപൻ ചോദിച്ചു... "ഉം ഹും... " അവൾ കിടക്കയിലേക്ക് കമഴ്ന്നടിച്ച് വീണു... "ഏയ് പറ... എന്താ... എന്തോ ഉണ്ടല്ലോ..." "എനിക്ക് ഒന്ന് കാണാൻ കൊതിയാവുന്നു..." അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു... "ഇങ്ങു പോര്... ഞാൻ പുറത്തിറങ്ങി നിക്കാം..." "ഓ... അതിന് ആ കാലമാടൻ താഴെയുണ്ട്... രൂപേഷ്..." "ഉം... സൂക്ഷിക്കണം അവനെ നീ... എന്തൊക്കെയോ ദുരുദ്ദേശങ്ങൾ അവനുണ്ട്..." "എനിക്കും തോന്നി. പക്ഷെ അമ്മ... അമ്മയല്ലേ അയാളെ ഇവിടെ നിർത്തിയിരിക്കുന്നെ... അതോണ്ടാ..." "ഉം... ഇന്ന് എവിടെ പോയതാ എന്ന് ചോദിച്ചും കൊണ്ട് അവൻ എന്റെ മെക്കട്ട് കേറി...പക്ഷെ ഞാൻ ഒഴിഞ്ഞുമാറി..." "ഞാൻ കണ്ടിരുന്നു... പിന്നെ എന്താ ഇപ്പൊ ചെയ്യുന്നേ..." ഒരു തലയിണ കെട്ടിപിടിച്ച് മറഞ്ഞുകൊണ്ട് അവൾ ചോദിച്ചു... "ഞാൻ... ഇങ്ങനെ വെറുതെ ഓരോന്ന് ആലോചിച്ചും കൊണ്ട് കിടക്കുന്നു..." "എന്താ ആലോചിച്ചേ..." അവൾ ചിണുങ്ങി "അങ്ങനെ ഒന്നും ഇല്ല..." അവൻ ഒഴിഞ്ഞു മാറി... "ഉം ഹും... പറ... " അവൾ കൊഞ്ചി... "ഏയ്... സത്യം ഒന്നുല്യാടോ... വെറുതെ..." "എന്നാ ഞാൻ പറയട്ടെ... എന്നെ കുറിച്ചല്ലേ ഓർത്തെ..." അവൾ അഹങ്കാരത്തിൽ
💬 Comments
View all comments