Chapter Title : നീലാംബരി 5 [കുഞ്ഞൻ]
തുടങ്ങും മുൻപേ അവളുടെ വായ പൊത്തി പിടിച്ചു കഴിഞ്ഞിരുന്നു... അവൾ ഓളിയിട്ടെങ്കിലും വെറും ഞെരക്കം മാത്രമാണ് പുറത്തേക്ക് വന്നത്... ആ മുഖത്തേക്ക് അവൾ നോക്കി... അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ടും ഭയം കൊണ്ടും വിറച്ചു... "മിണ്ടിപ്പോകരുത്... " തന്നെ മനസിലാക്കി എന്നറിഞ്ഞപ്പോ അയാൾ ചെവിയോട് ചേർത്ത അയാൾ പറഞ്ഞു... പക്ഷെ അവൾ വീണ്ടും കിടന്നു പിടഞ്ഞു... വായപൊത്തി പിടിച്ചിരുന്ന കൈ പതിയെ മൂക്കും കൂടി പൊത്തി പിടിച്ചു... അയാളുടെ കണ്ണുകൾ ചുറ്റും പരതി... ആ കൈകളുടെ ദൃഢതയിൽ സിന്ധു കിടന്നു പിടഞ്ഞു... അവൾ തല ചുമരിലിട്ട് ഉരച്ചു... ആ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു... അവളുടെ ശരീരത്തിന്റെ പ്രതിരോധിക്കൽ പതിയെ കുറഞ്ഞു വന്നു... അവളുടെ കണ്ണുകൾ ചുവന്നു... കണ്ണിൽ നിന്നും വെള്ളം ഒഴുകി... തൊണ്ടക്കുഴിയുടെ അനക്കം കുറഞ്ഞു... പതിയെ ആ ശരീരം നിശ്ചലമായി... അയാൾ പിടിത്തം വിട്ടു... ആ ചുമരിൽ ചാരി അവൾ നിലത്ത് വീണു... കണ്ണുകൾ തള്ളിവന്നിരുന്നു... അയാൾ കഴുത്തിൽ തൊട്ടു നോക്കി... കഴിഞ്ഞു... സിന്ധു എന്ന ആ വേലക്കാരിയുടെ ജീവിതം... അവളുടെ ചലനമറ്റ ശരീരം നോക്കി അസ്വസ്ഥതയോടെ അയാൾ അവിടെ നിന്നു...
(തുടരും)
💬 Comments
View all comments