Chapter Title : നീലാംബരി 6 [കുഞ്ഞൻ]
രീതിയിലായിരുന്നു ഭാരതി ചേച്ചിയുടെ മറുപടി... "സാർ... " ദേവി തമ്പുരാട്ടിയുടെ ശബ്ദം. "എന്താ... " "അല്ല... ഈ മരണം നടന്ന സമയം... " "അതെന്തിനാ നിങ്ങൾ അറിയുന്നത്..." കോശി അൽപ്പം ദേഷ്യത്തോടെ ചോദിച്ചു... "സാർ... എസ് പി യുടെ” ഷിബി ചാക്കോ സി ഐ യുടെ ചെവിയിൽ പറഞ്ഞു... "മിസ്റ്റർ കോശി... സൂക്ഷിച്ച്... തേർഡ് റേറ്റ് ക്രിമിനൽസിനോട് പെരുമാറുന്ന പോലെ എന്റടുത്ത് പെരുമാറരുത്... " ദേവി തമ്പുരാട്ടിയുടെ ശബ്ദം ഉയർന്നു... കാരണം എസ് പി ചാന്ദ്നി പരമേശ്വരനും തമ്പുരാട്ടിയു൦ തമ്മിലുള്ള അടുത്ത ബന്ധം... മാത്രമല്ല പൊലീസിലെ പല ഉന്നതരെയും തമ്പുരാട്ടിക്ക് നേരിട്ടറിയാമായിരുന്നു... "സോറി... മാഡം...അത് വെളിപ്പെടുത്താനുള്ള അവകാശം ഞങ്ങൾക്കില്ല..." "അല്ല ഒരു മണി വരെ രൂപേഷ് എന്റെ ഓഫീസ് മുറിയിൽ ഉണ്ടായിരുന്നു... " എല്ലാവരും അത്ഭുതത്തോടെ തമ്പുരാട്ടിയെ നോക്കി... രൂപേഷിന്റെ കണ്ണിൽ ഇരുട്ട് കേറി... എങ്ങനെ... താൻ പോത്ത് പോലെ കിടന്നുറങ്ങുകയായിരുന്നു... തമ്പുരാട്ടിയുടെ മുറിയുടെ ഭാഗത്തേക്ക് പോലും പോയിട്ടില്ല... "യെസ്... ഇൻസ്പെക്ടർ... നീലു അസൈൻ ചെയ്ത ഒരു പ്രോജെക്റ്റിന്റെ എസ്റിമേഷനുമായി ബന്ധപ്പെട്ട് ചില ഡിസ്കഷൻ..." "ഓ... അല്ല ആ സമയത്ത്... " "ഇന്നലെ ആ സബ്മിറ്റൽ ആയിരുന്നു... അതാണ് മിനിജാന്ന് രാത്രി തന്നെ ഞങ്ങൾ ഇരുന്നത്... " തമ്പുരാട്ടിയുടെ സംസാരം എല്ലാവരെയും കൺവിൻസ് ആക്കി... ഒരാളെ ഒഴിച്ച് രൂപേഷിനെ... അവന്റെ കണ്ണുകളിലേക്ക് ദേവി തമ്പുരാട്ടി നോക്കി... കോശി എസ് ഐ യെ മാറ്റി നിർത്തി സംസാരിച്ചു... കാരണം മരണം നടന്നത് 12 നും 12.30 നും മദ്ധ്യേ ആണ്... "അപ്പൊ സാർ ഉള്ളിൽ ഉള്ള ആളല്ല... "
💬 Comments
View all comments