Chapter Title : നീലാംബരി 6 [കുഞ്ഞൻ]
എഴുന്നേറ്റാൽ പിന്നിൽ പോയി ഇരിക്കാറുണ്ട്... ഒരുപാട് തവണ ചോദിച്ചിട്ടുണ്ടെങ്കിലും എന്തിനാ ഈ കൊച്ചു വെളുപ്പാൻ കാലത്ത് പുറത്തുപോയി ഇരിക്കുന്നതിന്റെ കാര്യം സിന്ധു പറഞ്ഞിട്ടില്ല... അതുപോലെ പുറത്തുണ്ടാവും എന്നാണ് ഭാരതി ചേച്ചി കരുതിയത്... മാത്രമല്ല പണിക്കാർക്കുള്ള ടോയ്‌ലെറ്റും ബാത്ത് റൂമുകളും പുറത്താണ്... ഭാരതി ചേച്ചി പുറത്തേക്ക് ഓടി... അവിടെയൊക്കെ തിരഞ്ഞു... ബംഗ്ലാവിന്റെ ഉള്ളിലേക്ക് പോയി... അവിടെയൊന്നും സിന്ധുവിനെ കാണാനുണ്ടായിരുന്നില്ല... ഭാരതിച്ചേച്ചിയുടെ നെഞ്ചിൽ തീ ആളി... "സുമേ നീ പോയി ആ സുഖേഷിനെ വിളിച്ചു കൊണ്ട് വാ... " സുമ ഓടി പോയി സെക്യൂരിറ്റി സുഖേഷിനെ വിളിച്ചു കൊണ്ട് വന്നു... "എന്താ ചേച്ചി... " സുഖേഷ് ചോദിച്ചു... "ഡാ... സിന്ധു... അവളെ ഇവിടൊന്നും കാണാനില്ല..." "കാണാനില്ലേ... ചേച്ചിക്കെന്താ... ഉള്ളിലെങ്ങാനും നോക്ക്... ഇവിടെന്നെവിടേക്ക് പോവാനാ..." അയാൾ കോടമഞ്ഞു വീണു കാഴ്ച്ച മൂടപ്പെട്ട ആ ബംഗ്ലാവിനു ചുറ്റും പരതി... അപ്പോഴേക്കും ഭാസ്കരൻ ചേട്ടൻ എത്തിയിരുന്നു... "എന്താ... എന്താ സുഖേഷേ..." "ചേട്ടാ... സിന്ധുനെ കാണാനില്ല..." "കാണാനില്ലേ... നീ എന്തൊക്കെയാ ഈ പറയുന്നേ..." ഭാസകരം ചേട്ടന്റെ ശബ്ദത്തിൽ ഒരു കരച്ചിൽ വന്നിരുന്നു... "വാ ചേട്ടാ... അവർ കാറ്റാടി മരക്കൂട്ടത്തിലും യൂക്കാലിപ്സ് മരങ്ങൾ നിറഞ്ഞ സ്ഥലത്തും അവളെ പരാതി നടന്നു... ഇത് കണ്ട് ദീപനും ഓടി വന്നു... പിന്നെ പൂന്തോട്ടത്തിലെ പണിക്കാരും... എല്ലാവരും ചുറ്റും നോക്കി... പിന്നിലെ ചൂരൽ കാടുകൾക്കുള്ളിലും അവർ തിരഞ്ഞു... പുറത്തെ ബഹളം കേട്ട് തമ്പുരാട്ടിയും നീലാംബരിയും രൂപേഷും എഴുന്നേറ്റു... എല്ലാരും പുറത്തേക്ക് വന്നു... വിവരം അറിഞ്ഞ തമ്പുരാട്ടി വേഗം സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞു... രൂപേഷിന്റെ കിളി പോയി നിൽക്കുകയായിരുന്നു... തന്റെ മുറിയിൽ നിന്നാണ്
💬 Comments
View all comments