Chapter Title : നീലാംബരി 6 [കുഞ്ഞൻ]
അവൾ പോയത്...പിന്നെ എവിടെ... അൽപ്പസമയം കഴിഞ്ഞപ്പോഴേക്കും പോലീസ് എത്തി... എസ് ഐ ഷിബി ചാക്കോ എല്ലാവരെയും വിളിച്ചു നിർത്തി... ഓരോരോ ചോദ്യങ്ങൾ ചോദിച്ചു... അവർക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞു... "ഈ കാണാതായ സിന്ധുവിന് ഏതെങ്കിലും തരത്തിലുള്ള റിലേഷൻഷിപ്പ് ഉണ്ടായിരുന്നോ... " "അങ്ങനെയുള്ള അറിവൊന്നും ഞങ്ങൾക്കില്ല..." തമ്പുരാട്ടിയായിരുന്നു പറഞ്ഞത്... "തമ്പുരാട്ടിയോടല്ല..." എസ് ഐ... പണിക്കാരെ നോക്കി ചോദിച്ചു... "അറിയില്ല സാർ..." ഭാസ്കരൻ ചേട്ടൻ ആദ്യം പറഞ്ഞു... "ബാക്കിയുള്ളോർക്കോ..." "ഇല്ല സാർ..." "ഇനി ആരെങ്കിലും വാരാനുണ്ടോ..." എസ് ഐ ചോദിച്ചു... "അടുത്ത നൈറ്റ് ഷിഫ്റ്റിലെ സെക്യൂരിറ്റി ഗോപി വന്നിട്ടില്ല..." "ഉം... ഗോപി... വന്നു കഴിഞ്ഞാൽ എന്നെ വന്ന് കാണാൻ പറ..." ദീപൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു... അവൻ നീലാംബരിയെ ഇടക്ക് നോക്കുണ്ടായിരുന്നു... അത് ശ്രദ്ധയിൽ പെട്ട എസ് ഐ അവന്റടുത്തേക്ക് ചെന്നു... "എന്താ നിന്റെ പേര്..." "ദീപൻ..." "എത്ര കാലമായി..." "രണ്ടര കൊല്ലത്തിനു മേളിൽ ആയി സാർ..." "ഉം" അയാൾ ഒന്നിരുത്തി മൂളി... "സാർ... സാർ..." ഒരു കോൺസ്റ്റബിൾ ഓടി വന്നു... "സാർ അവിടെ... ചൂരൽ കാടിനു പിന്നിലെ..." ബാക്കി ആരും കേട്ടില്ല... "കമോൺ... ഹറിയപ്പ്... " എസ് ഐ യും സംഘവും ചൂരൽ കാട് കഴിഞ്ഞുള്ള ഉപേക്ഷിക്കപ്പെട്ട ശ്‌മശാനത്തിലേക്ക് ചെന്നു... കൂടെ ദീപനും സുഖേഷും രൂപേഷും ഭാസ്കരൻ ചേട്ടനും പാഞ്ഞു... ശ്‌മശാനത്തിൽ ഒരു ഭാഗത്ത് മണ്ണിളകി കിടക്കുന്നു... എവിടെനിന്നോ രണ്ടു പണിക്കാരുമായി പോലീസ് എത്തി... ആ മണ്ണ് മാറ്റി... അതിനുള്ളിൽ ചാക്കിൽ കെട്ടിയ രീതിയിൽ സിന്ധുവിന്റെ മൃതദേഹം... എല്ലാവരുടെയും ഉള്ളിൽ തീ ആളിക്കത്തി... പ്രത്യേകിച്ച് രൂപേഷിന്റെ ഉള്ളിൽ...കാരണം തലേ ദിവസത്തെ രാത്രിയിൽ
💬 Comments
View all comments