0%

Chapter Title : നീലാംബരി 6 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 884

"അയാളെ കൊണ്ട് ഇനി നടന്നില്ലേൽ ഞാൻ നോക്കിക്കോളാം... അതാവുമ്പോ നമ്മുടെ നേരെ സംശയവും ഉണ്ടാവില്ല... കാരണം ഇപ്പൊ തന്നെ കമ്പനിയിൽ തമ്പുരാട്ടിയും അയാളും തമ്മിലുള്ള വഴക്കിന്റെ കാര്യം അറിഞ്ഞു തുടങ്ങി... അയാളുടെ വിശ്വസ്തർ തന്നെയാണ് പാട്ടാക്കുന്നത്... പിന്നെ..." "പിന്നെ... "തമ്പുരാട്ടി അക്ഷമയോടെ ചോദിച്ചു... "പിന്നെ ഒരു കഥയും..." "കഥയോ..." "ഹാ... പക്ഷെ ഞാൻ വിശ്വസിച്ചിട്ടില്ല..." രൂപേഷ് പരുങ്ങി... "നിന്ന് പരുങ്ങാതെ കാര്യം പറ... " "അത്... അത്... വർമ്മ സാറിന്റെ മരണവുമായി..." "മരണവുമായി... " തമ്പുരാട്ടി അക്ഷമയായി... " മരണവുമായി എനിക്ക് ബന്ധമുണ്ടെന്നാണോ..." "അങ്ങനെ അല്ല..." രൂപേഷ് നിന്ന് വട്ടം കറങ്ങി... "പിന്നെ എങ്ങനെയാ..." തമ്പുരാട്ടി അക്ഷമയായി... "അല്ല തമ്പുരാട്ടിയെ തമ്പുരാൻ വിവാഹം കഴിച്ചിട്ടില്ലെന്നും പിന്നെ സ്വത്തിന്റെ കാര്യത്തിൽ എന്തോ പ്രശ്നമുണ്ടായെന്നും... ഒക്കെ... അങ്ങനെ തമ്പുരാട്ടിയുടെ അറിവോടെ... ആണ് തമ്പുരാൻ..." രൂപേഷ് നിർത്തി... "ഛി... ആര് പറഞ്ഞു ഈ അസംബന്ധം... " തമ്പുരാട്ടി കോപം കൊണ്ട് വിറച്ചു... "അയാളാ... അയാളാ... ഇതിനൊക്കെ കാരണം... അയാളുടെ..." കരഞ്ഞും കൊണ്ട് തമ്പുരാട്ടി കട്ടിലിൽ ഇരുന്നു... ദീപൻ പുറത്ത് നിന്നും ഇതൊക്കെ കേട്ട് അത്ഭുതപ്പെട്ടു... രൂപേഷിന്റെ കുറുക്കൻ ബുദ്ധിയിൽ ചില കാര്യങ്ങൾ തോന്നി... "തമ്പുരാട്ടി... ഈ അയാള്... മൂർത്തിയാണോ..." "അത് അറിയാറാവുമ്പോ ഞാൻ പറയാം... ഇപ്പൊ ഞാൻ പറഞ്ഞതുപോലെ ചെയ്യ്..." "മൂർത്തിയുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം... " തമ്പുരാട്ടി ധൈര്യമായി ഇരുന്നോ... "ഉം... മൂർത്തിയുടെ കാര്യം കഴിഞ്ഞാൽ പിന്നെ നീ ആണ് ആ സ്ഥാനത്ത്..." തമ്പുരാട്ടി പറഞ്ഞു... വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ദീപൻ മറഞ്ഞു നിന്നു... തമ്പുരാട്ടി വേഗം നടന്നു

💬 Comments

View all comments