0%

Chapter Title : നീലാംബരി 6 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 885

പോയി... പുറത്തേക്ക് വന്ന രൂപേഷ് നടന്നകലുന്ന ദേവി തമ്പുരാട്ടിയുടെ നെയുമുട്ടിയ ശരീരം മനസ്സിലിട്ട് നുണഞ്ഞു കൊണ്ട് പറഞ്ഞു... "മൂർത്തിയുടെ സ്ഥാനം മാത്രം പോരാ... മൂർത്തിക്ക് കിട്ടാത്ത നിന്റെ മോളേം എനിക്ക് വേണം..." തമ്പുരാട്ടിയുടെ വിചാരം രൂപേഷിനോദ് മൂർത്തി ഒന്നും പറഞ്ഞിട്ടില്ല എന്നായിരുന്നു... പെണ്ണ്പിടിയനായ മൂർത്തി എല്ലാം അവനോട് പറഞ്ഞിരുന്നു... അവരുടെ രഹസ്യ കളികൾ വരെ... ഇതെല്ലം കേട്ട് ദീപൻ അന്തിച്ചു നിന്നു... ഇതിനുള്ളിൽ ഒരുപാട് അഴിയാത്ത കെട്ടുകൾ ഉണ്ട്... ആ കെട്ടുകൾ അഴിച്ചെടുക്കാൻ തന്നെ അവൻ തീരുമാനിച്ചു... അതിലൂടെ തന്റെ പ്രാണനായികയുടെ ജീവൻ രക്ഷിക്കാനായാലോ... നിശബ്ദനായ ആ കൊലയാളി ഇപ്പോഴും ഇരുട്ടിൽ തന്നെ... തമ്പുരാട്ടിയോ രൂപേഷോ ആവില്ല... ഇനി ഇവരിൽ ആര് തന്നെയായാലും ഇവർക്ക് നഷ്ട്ടം വരുന്നത് മാത്രേ നീലുവിന്റെ മരണം കൊണ്ട് നഷ്ടപ്പെടൂ... അവൻ തമ്പുരാട്ടിയുടെ പിന്നാലെ പോകാൻ തീരുമാനിച്ചു...

നിഗൂഢതകൾ നിറഞ്ഞ ദേവി തമ്പുരാട്ടിയുടെ യാഥാർത്ഥമുഖം അറിയാൻ തന്നെ അവൻ തീരുമാനിച്ചു...അതിനു ഇവിടെ നിന്ന് മാറി നിൽക്കണം... തന്റെ പ്രിയതമയെ വിട്ട്... അങ്ങനെ അവളെ ഇവിടെ തനിച്ചാക്കിയാൽ... അവളുടെ ജീവൻ വേണ്ടവർക്ക് എളുപ്പമാവും... അവന്റെ മനസ്സിൽ ആശങ്കയായി (തുടരും)

💬 Comments

View all comments