0%

Chapter Title : നീലാംബരി 7 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 710

കാര്യം ഞമ്മള് തീരുമാനിച്ചിട്ടുണ്ട്... " ഷംസു അട്ടഹസിച്ചു... ****************************************************************************

മൂർത്തിയെ അന്വേഷിച്ച് നടന്ന ദീപൻ മൂർത്തിയുടെ കാറിനെ പിന്തുടർന്ന് എത്തിയത് രജിതാ മേനോന്റെ വീട്ടിലായിരുന്നു... മൂർത്തി കേറിപ്പോയി കുറച്ച് സമയം ആയിട്ടും പുറത്തേക്ക് കാണാതായപ്പോൾ ഉള്ളിൽ എന്താണ് നടക്കുന്നത് എന്ന് അറിയാൻ ചെന്നു... ജനലിന്റെ പഴുത്തിലൂടെ ഉള്ളിലേക്ക് നോക്കിയ അവൻ കണ്ടത് രജിതാ മേനോൻ ഫ്ലവർ വെയ്‌സ് ഉപയോഗിച്ച് മൂർത്തിയുടെ തലക്കടിക്കുന്നതാണ്... വേഗം പുറത്തേക്ക് വന്ന ദീപൻ ഇനി എന്ത് ആലോചിച്ച് കാറിൽ ഇരിക്കുന്ന നേരത്താണ്... ഒരു പജീറോ പാഞ്ഞ് വന്ന് രജിതാ മേനോന്റെ വീട്ടിലേക്ക് കേറിയത്... അൽപ്പം കഴിഞ്ഞപ്പോഴേക്കും അത് പുറത്തേക്ക് വന്നു... ഒന്നുറപ്പായിരുന്നു അതിൽ മൂർത്തിയുണ്ടായിരിക്കും എന്ന്... പിന്നെ താമസിച്ചില്ല ആ കാറിന്റെ പിന്നാലെ വന്ന ദീപന് ആ വീടിന്റെ സൈഡിൽ ഒളിഞ്ഞിരുന്ന് ഈ സംഭാഷണമെല്ലാം കേൾക്കാനും സാധിച്ചു...

**************************************************************************** ദീപന് ഒന്നുറപ്പായി... മൂർത്തിക്കറിയാം എല്ലാ കഥകളും... അയാളെ പിടിച്ചാൽ തനിക്ക് എന്തെങ്കിലും തുമ്പ് കിട്ടും എന്നുറപ്പായി... പക്ഷെ എങ്ങനെ അയാളെ അവിടുന്ന് കടത്തും... അവൻ ആലോചിച്ചു നിന്നു... ഉള്ളിൽ ഷംസു രൂപേഷുമായി എന്തോ സംസാരിച്ചു... "ഹും... എനിക്കറിയാമായിരുന്നു ഞാൻ ഒരു പാമ്പിനെ തന്നെയാണ് ആ കൊട്ടാരത്തിൽ കേറ്റി വിട്ടതെന്ന്..." മൂർത്തി രൂപേഷിനെ നോക്കി പറഞ്ഞു... "എന്റെ മൂർത്തി സാറേ... ദാ ഇപ്പൊ ഞങ്ങൾക്ക് ഒരു ഗോൾഡൻ ചാൻസാ വന്നിരിക്കുന്നെ... മൂർത്തി സാറ് ഇല്ലാണ്ടായാൽ... ഒരുപാട് ഗുണം ഉണ്ട്... പിന്നെ പേടിക്കേണ്ടാ... എത്രയും പെട്ടെന്ന് അമ്മേനേം മോളേം ഞങ്ങള് എത്തിച്ചോളാം... അതിനുള്ള പണിയൊക്കെ ഞങ്ങൾ ചെയ്തു വച്ചിട്ടുണ്ട്... എന്താ പോരെ..." രൂപേഷ് പറഞ്ഞു... ദീപൻ

💬 Comments

View all comments