0%

Chapter Title : നീലാംബരി 8 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 776

ഞാനും ഷംസുവും വർമ തമ്പുരാന്റെ വിശ്വസ്തരായി കഴിഞ്ഞിരുന്നു... അതെ സമയം ഈ എസ്റ്റേറ്റ് ആഗ്രഹിച്ച് ഒരാൾ നടക്കുന്നുണ്ടായിരുന്നു... ഫെർണാണ്ടസ് ... സ്റ്റീഫന്റെ പപ്പ... നല്ല വില കൊടുക്കാനില്ലാതായാൽ സായിപ്പ് തനിക്ക് വളരെ ചെറിയ വിലയിൽ ചുളുവിൽ അടിച്ചെടുക്കാം എന്ന് വിചാരിച്ചിരുന്നിടത്ത് നിന്നാണ് വർമ്മ തമ്പുരാൻ അത് വാങ്ങിച്ചത്... അതോടെ അയാളുടെ സമനില തെറ്റി... പലവിധത്തിലും ഫെർണാണ്ടസ് തമ്പുരാനേ ഉപദ്രവിച്ചു... പക്ഷെ അതിൽ നിന്നെല്ലാം തമ്പുരാനേ ഞങ്ങൾ കൂടി രക്ഷപെടുത്തി... തമ്പുരാന്റെ ശക്തി ഞങ്ങൾ ആണെന്നറിഞ്ഞ ഫെർണാണ്ടസ് ഞങ്ങളെ കൈയിലെടുക്കാനായി പല അടവുകളും എടുത്തു... എന്ത് സഹായം ചെയ്താലും ഒരു നല്ല വാക്ക് പോലും പറയാത്ത ആളായിരുന്നു തമ്പുരാൻ... അയാളുടെ മനം മടുക്കുന്ന പ്രവർത്തികളിൽ അരിശം പൂണ്ട ഷംസു തമ്പുരാന്റെ ബിസിനസ് കാര്യങ്ങളെ പറ്റി ഫെർണാണ്ടസിന് ചോർത്തി കൊടുത്തു... അതിലൂടെ തമ്പുരാന് കുറേശ്ശെ ബാധ്യതകൾ ഉണ്ടാവാൻ തുടങ്ങി... സംശയം തോന്നിയ ഞാൻ ഷംസുവിനെ വാച്ച് ചെയ്തു... അപ്പോഴാണ് ഫെർണാണ്ടസും ഷംസുവും തമ്മിലുള്ള രഹസ്യ കളികളുടെ വിവരം ഞാൻ അറിയുന്നത്... പക്ഷെ കൂട്ടുകാരനായ ഷംസുവിനെ കാട്ടികൊടുക്കാൻ എനിക്ക് മനസ്സ് വന്നില്ല... എല്ലാം തുറന്നു പറഞ്ഞാലോ എന്ന് ഞാൻ വിചാരിച്ചു... പക്ഷെ അതിനു മുൻപേ തമ്പുരാൻ... ഹൃദയാഘാതം മൂലം ആയിരുന്നു... എസ്റ്റേറ്റിലെ ഓഫീസ് മുറിയിൽ... ഇപ്പോഴും എനിക്കുറപ്പില്ല അത് ഒരു സാധാരണ മരണമാണോ എന്ന്... തമ്പുരാന്റെ മരണത്തിനു ശേഷം തമ്പുരാട്ടിയും നീലുവും തനിച്ചായി... എസ്റ്റേറ്റ് നോട്ടം വെച്ചിരിക്കുന്ന ഫെർണാണ്ടസ് അവിടം കൊണ്ട് നിർത്തിയില്ല... കടക്കാരുടെ സമ്മർദ്ദം താങ്ങാനാവാതെ തമ്പുരാട്ടിക്ക് എസ്റ്റേറ്റിന്റെ പകുതി വിൽക്കേണ്ടി വന്നു... അത് വാങ്ങിയത് ഫെർണാണ്ടസ് ആയിരുന്നു... അവർ

💬 Comments

View all comments