Chapter Title : നീലാംബരി 9 [കുഞ്ഞൻ]
അയാൾ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു... പോവാൻ നേരം അയാൾ തിരിഞ്ഞു നിന്ന് ഒരു മന്ദഹാസത്തോടെ പറഞ്ഞു... "ഇവിടെ ഒരുപാട് സ്വത്തുണ്ട് കുഞ്ഞേ... പക്ഷെ ആ സ്വത്തിനേക്കാളും വലിയൊരു സ്വത്താണ് നീലു... നിന്റെ അവകാശം തന്നെയാണ് അവൾ... ആർക്കും വിട്ടുകൊടുക്കരുത്... അതിനുവേണ്ടി കൊല്ലാനാണെങ്കിലും മരിക്കാനാണെങ്കിലും ഞാനുണ്ട് നിന്റെ കൂടെ..." ദീപൻ അയാളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു... പിന്നെ പുറത്തേക്കിറങ്ങി ആ കോവിലകം ബംഗ്ളാവ് ശരിക്കൊന്നു നോക്കി... വെളിച്ചം അരിച്ചിറങ്ങുന്ന പുലർകാലെയിൽ ഹിമകണങ്ങളാൽ മൂടപ്പെട്ടു നിൽക്കുന്ന കൊട്ടാരത്തിനെ ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും അവനു എന്തോ ഒരു പുതുമതോന്നി ... ************************************************************* ആളുകൾ കൂടി നിൽക്കുന്നതിനിടയിലേക്ക് സിഐ കോശി ഇടിച്ചു കയറി "മാറിനെടാ... ആരെടെ അമ്മേടെ പിണ്ണം വെക്കുന്നത് കാണാനാടാ ഇവിടെ നിൽക്കുന്നത്..." അയാൾ കൈയിലെ ലാത്തി വീശി കൂടിനിന്നവരെ ഓടിച്ചു... "ഡോ..." കോശി സാർ എസ് ഐ ഷിബി ചാക്കോയെ വിളിച്ചു... അയാൾ ഓടി വന്ന് നല്ലൊരു സല്യൂട്ട് കൊടുത്തു "ഡോ... ഈ മുഴുവൻ അരിച്ച് പറക്കണം... പിന്നെ ഈ ഭാഗത്ത് വല്ല സ്ഥിരം ഹൈഡ്ഔട്ടുകൾ ഒന്ന് നോക്കി വെച്ചേക്ക് " അയാൾ കത്തിക്കരിഞ്ഞ കാറിനടുത്തേക്ക് നീങ്ങി... കൂടെ എസ് ഐ യും "എല്ലാം കഴിഞ്ഞില്ലെടോ... ബോഡി മെഡിക്കൽ കോളേജിലേക്ക് തന്നെ മാറ്റിയില്ല..." "യെസ് സർ " അയാൾ കത്തിക്കരിഞ്ഞ കാറിന്റെ ഉൾവശത്തേക്ക് നോക്കി... "എന്തേലും ഉണ്ടെടോ... വല്ല തുമ്പോ തുരുമ്പോ..." കോശി വാശിയിൽ ചോദിച്ചു "ഇല്ല സാർ... ഫോറൻസിക് പറയുന്നത് ഒരു ആക്‌സിഡന്റിൽ ഇത്രേം കരിഞ്ഞ് പോകുന്നത് ആദ്യമായിട്ടാണ് എന്നാണ്..." "ഉം... ഇപ്പൊ ആ കോലോത്തെ രണ്ടു പേർ പോയി
💬 Comments
View all comments