Chapter Title : നീലാംബരി 9 [കുഞ്ഞൻ]
വന്നത്... അച്ഛനെ കുറിച്ച് അമ്മ ഒരിക്കലും പറഞ്ഞിട്ടില്ല ഞാനായിട്ട് ചോദിച്ച് വിഷമിപ്പിച്ചിട്ടുമില്ല... എന്റെ അച്ഛൻ ആരെന്നോ അമ്മയുടെ മുഴുവൻ പേരോ എനിക്കറിയില്ല... മഹാലക്ഷ്മി എന്ന് മാത്രം അറിയുന്ന എന്റെ അമ്മ തന്നെയാണോ ചേട്ടൻ പറയുന്ന സ്ത്രീ എന്ന് ഉറപ്പൊന്നും ഇല്ലല്ലോ..." "ഉറപ്പില്ലെന്നോ... ഈ ഫോട്ടോ നോക്ക്... ഇതല്ലേ നിന്റെ അമ്മ..." അയാൾ ഒരു ഫോട്ടോ എടുത്ത് കാണിച്ചു... സുന്ദരിയായ എന്റെ അമ്മയുടെ ഒരു പഴയകാല ഫോട്ടോ... സർവ്വാഭരണഭൂഷിതയായി തലമുടി കൊതിക്കെട്ടി മുല്ലപ്പൂവിനാൽ അലങ്കരിച്ച മുടികെട്ടും... മാണിക്യമാലയുടെയും പാലക്കാ മലയുടെയും സമൃദ്ധമായ അമ്മയുടെ കഴുത്തും... ഉയർത്തി കെട്ടിയിരിക്കുന്ന നേരിയതും മുണ്ടും... ഒരു ടിപ്പിക്കൽ തമ്പുരാട്ടി... ദീപൻ ആ ഫോട്ടോ വാങ്ങി നോക്കി... തന്റെ അമ്മയുടെ ഒരു ഫോട്ടോ പോലും കൈയിലില്ലാത്ത ആ മകൻ അമ്മയെ കണ്ണുനിറച്ച് കണ്ടു... പെട്ടെന്ന് അവൻ ഭാസ്കരൻ ചേട്ടന് നേരെ തിരിഞ്ഞു "ചേട്ടാ...ഇത് തമ്പ്രാട്ടിക്കോ നീലുവിനോ അറിയോ..." "ഇല്ല... ഞാൻ പറഞ്ഞിട്ടില്ല..." "എങ്കിൽ ഇനി ഞാൻ പറയുന്ന വരെ ഇതാരോടും പറയരുത്... എനിക്കറിയണം നീലുവിനെ കൊല്ലാൻ നോക്കുന്നത് ആരാന്ന് എന്ന്... " "അപ്പൊ അത് നീയല്ലേ..." ഭാസ്കരൻ ചേട്ടൻ ചോദിച്ചു.. "ഞാനായിരുന്നെങ്കിൽ എപ്പോഴേ അത് കഴിച്ച് ഇവിടം വിട്ടേനെ ചേട്ടാ..." അയാൾ അല്പനേരം ആലോചിച്ചു നിന്നു പിന്നെ തലയാട്ടി... അവർ ഒരുപാട് നേരം സംസാരിച്ചിരുന്നു... ദീപന് അവന്റെ അമ്മയുടെ പഴയ കഥകൾ മുഴുവൻ പറഞ്ഞു കൊടുത്തു... അവന് ചോദിക്കാനാണെങ്കിൽ അമ്മയെ കുറിച്ചും അച്ഛനെ കുറിച്ചും മാത്രം... നേരം വെളുക്കാറായി... "ചേട്ടാ എന്നാൽ പൊയ്ക്കോ... പിന്നെ ആരും അറിയരുത്..." അയാൾ ഒന്ന് ചിരിച്ചു... കാരണം ദീപനെ
💬 Comments
View all comments