0%

Chapter Title : നീലാംബരി 9 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 623

തമ്പുരാട്ടിയുടെ കൊട്ടാരം..." അയാളുടെ കണ്ണുകളിൽ നിന്ന് കണ്ണീർ കുടുകുടാന്നൊലിച്ചു... "ഭട്ടതിരിയുമായുള്ള അടുപ്പം... അത് വളർന്ന് വലുതായത് തമ്പുരാൻ അറിഞ്ഞു... പിന്നെ ഒരു രാത്രിയുടെ ആയുസ്സേ ഭട്ടതിരിക്ക് ഉണ്ടായിരുന്നുള്ളു... പക്ഷെ വൈകിയിരുന്നു... പറിച്ചെറിയാൻ സാധിക്കാത്തവിധം നീ തമ്പുരാട്ടിയുടെ വയറ്റിൽ കുരുത്തിരുന്നു... " അയാൾ തല താഴ്ത്തിയിരുന്നു "തമ്പുരാന്റെ കോപം അറിയുന്ന എനിക്ക് നല്ലപോലെ അറിയാമായിരുന്നു തമ്പുരാട്ടിയുടെ ജീവനും ആ ഒരു രാത്രിയുടെ ദൈർഘ്യം മാത്രേ ഉണ്ടായിരുന്നുള്ളു എന്ന്..." "പെങ്ങളെ സ്വന്തം കൈ കൊണ്ട് കൊല്ലരുത് എന്ന് ആവർത്തിച്ച എന്നോട് ആ കർമ്മം ചെയ്യാൻ ആജ്ഞാപിക്കുബോൾ ലക്ഷ്മി തബ്രാട്ടിയുടെ ദയനീയ മുഖം എന്റെ കണ്മുന്നിൽ ദാ ഇപ്പോഴും തെളിഞ്ഞു കാണുന്നു... എനിക്ക് കൊല്ലാൻ മനസ്സ് വന്നില്ല... ഒരിക്കലും തിരിച്ച് വരില്ല എന്ന് തംബ്രാട്ടി ഉറപ്പു തന്നു... ഞാൻ കൊടുത്ത കുറച്ച് രൂപയുമായി ഇരുളിന്റെ മറവിലേക്ക് പേടിച്ചരണ്ട മിഴിയോടെ നടന്ന് പോകുന്ന തമ്പ്രാട്ടിയുടെ രൂപം ഇന്നും എന്റെ മനസ്സിലുണ്ട്... " അയാൾ കരഞ്ഞു... ദീപന്റെ കൈയും കാലും തളർന്നിരുന്നു... അമ്മ എല്ലാം ഒളിപ്പിച്ചു വച്ചു... ഒരുപക്ഷെ ഒരിക്കലും താൻ ഈ കോവിലകം തേടി വരരുത് എന്ന് അമ്മ കരുതിയിട്ടുണ്ടാവും... "പക്ഷെ അതിലൊന്നും ആ പാവം ദേവി തംബുരാട്ടിക്ക് പങ്കില്ല... ദേവി തമ്പ്രാട്ടിയാണ് എന്നോട് ലക്ഷ്മി തമ്പ്രാട്ടിയെ കൊല്ലരുത് എന്ന് പറഞ്ഞത്... പൈസ തന്നതും എല്ലാം ദേവി തമ്പ്രാട്ടിയാണ്...അതുകൊണ്ട് നിന്റെ ഉദ്ദേശം ഞാൻ ജീവനോടെ ഇരിക്കുമ്പോ നടക്കില്ല... " ദീപൻ നിറകണ്ണുകളോടെ എഴുന്നേറ്റു... "ചേട്ടാ..." അയാളുടെ കെട്ടഴിച്ചുകൊണ്ട് അവൻ പറഞ്ഞു... "ഇന്ന് വരെ ഒരു ഡ്രൈവർ മാത്രമായിരുന്നു ഞാൻ... കാശിനു വേണ്ടിയാണ് ഇവിടെ

💬 Comments

View all comments