0%

Chapter Title : നീലാംബരി 9 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 633

വേണേലും... പക്ഷെ എന്റെ കൂടെ ഉണ്ടാവണം... " "അങ്ങനെയാണേൽ ഒക്കെ... ഞാൻ ഉണ്ടാവാം... ബട്ട്... നമ്മൾ തമ്മിൽ ഉള്ള ഈ ഡീൽ ആരും അറിയരുത്... " "ഇറ്റ്സ് ഓക്കേ... ആരും അറിയില്ല... അതുകൊണ്ടല്ലേ രജിതയോട് ഞാൻ ഇവിടെ വരാൻ പറഞ്ഞത്..." "ഉം..." അവൾ ചുറ്റും ഒന്ന് നോക്കി... "രജിതാ... നീലാംബരിയുമായി എങ്ങനെ..." "ഓ... നല്ല ബന്ധത്തിലാ... " "എങ്കിൽ അവളെ ഒന്ന് കൈയിലെടുക്ക്... എന്നിട്ട് ആ ഷംസുവിന്റെ കുറിച്ച് ഒരു ക്ലൂ കൊടുക്ക്... ഒപ്പം അവന്റെയും ആ നാറി രൂപേഷിന്റെയും... നീലാംബരിയുടെ വിശ്വാസം നേടിയെടുത്താൽ... പിന്നെ നമ്മുക്ക് കുറച്ചും കൂടി എളുപ്പത്തിൽ കാര്യങ്ങൾ നേടിയെടുക്കാം..." "അതുശരിയാ... അല്ലേലും നീലുവിന് എസ്റ്റേറ്റ് ബിസിനസ് തീരെ താൽപര്യം ഇല്ല... ആ കഴപ്പി തമ്പുരാട്ടിക്കാ അതിൽ ഇന്റെരെസ്റ്റ്..." രജിത ദേഷ്യത്തിൽ പറഞ്ഞു... "നീ എന്താ കരുതിയത് ആ രണ്ടു എസ്റ്റേറ്റുകളുടെയും പ്രത്യേകത എന്താന്നറിയോ... രണ്ടും ഒറ്റപെട്ടു കിടക്കുന്ന മല... പ്രൈവറ്റ് പ്രോപ്പർട്ടി പോലെ ഉപയോഗിക്കാം... രണ്ടു ആ എസ്റ്റേറ്റുകൾ സ്ഥിതിചെയ്യുന്നത് രണ്ടു സംസ്ഥാനത്തായിട്ട്... മൂന്ന് ഏറ്റവും എളുപ്പത്തിൽ കഞ്ചാവ് കൃഷി നടത്താൻ പറ്റുന്ന ഏക സ്ഥലം... ആർക്കും ഒരു സംശയവും ഉണ്ടാവില്ല... നിനക്കറിയോ... അതിന്റെ ഒരു ഭാഗത്ത് കഞ്ചാവ് കൃഷി നടന്നിരുന്നു... തമ്പുരാട്ടി പോലും അറിയാതെ... പക്ഷെ മൂർത്തിയും ഷംസുവും തമ്മിലുള്ള വിരോധം ആ കൃഷി നശിപ്പിക്കപ്പെട്ടു... അതറിഞ്ഞത് മുതൽ ഞാൻ ആ എസ്റ്റേറ്റിന് പിന്നാലെയാണ്... " പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് എടുത്ത് കത്തിച്ചു... "ഓ... ഈ കഞ്ചാവ് അത്രക്ക് ലാഭം ഉണ്ടാക്കുന്നതാണോ..." രജിത ചോദിച്ചു... "ഉം... അതിൽ നിന്നും

💬 Comments

View all comments