0%

Chapter Title : നീലാംബരി 9 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 912

ആ പേര് സ്‌ക്രീനിൽ തെളിഞ്ഞു "ഡയലിംഗ് ദീപൻ” "ഹലോ" ഉറക്കത്തിന്റെ പടവുകളിൽ നിന്ന് ഞെട്ടലോടെ കേറി വന്നപോലെയുള്ള ആ ശബ്ദം അവളുടെ ചെവികളിൽ അലയടിച്ചു... "ഹലോ" വീണ്ടും മറുതലക്കലിൽ നിന്ന് ശബ്ദം... ഒരു കരച്ചിലായിരുന്നു അവളുടെ മറുപടി "നീലു... എന്താ... എന്താ നിനക്ക്..." അവളുടെ കരച്ചിലിന്റെ ശക്തി കൂടി "ഏയ്... കൂൾ.. കൂൾ... നീ കാര്യം പറ... എന്തിനാ ഇങ്ങനെ കരയുന്നെ... ആരെങ്കിലും ഉപദ്രവിക്കാൻ... നീ എന്തേലും പറ..." ദീപന്റെ അസ്വസ്ഥമായ സംസാരം അവളുടെ കരച്ചിലിനെ തേങ്ങലുകളിലേക്ക് ഒതുക്കി... അവൾ തേങ്ങി തേങ്ങി കൊണ്ടിരുന്നു... "ഏയ്... പറ... എന്തായാലും... ഞാനുണ്ട്... നീ പറയ്..." ദീപൻ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. "എനിക്ക്... എനിക്ക്... ഇപ്പൊ കാണണം..." അവൾ പറഞ്ഞു "ഓ... അതിനെന്തിനാ കരയുന്നെ... ഇപ്പൊ അങ്ങോട്ട് വന്നാൽ ശരിയാവില്ല... " അവൻ പറഞ്ഞു മുഴുവിക്കും മുൻപേ അവൾ പറഞ്ഞു... "എനിക്ക് ഇപ്പൊ തന്നെ കാണണം..." അൽപ്പം രൂക്ഷമായ ശബ്ദത്തിൽ പറഞ്ഞപ്പോ ദീപനും എന്തോ സംശയം തോന്നി അവൻ പുറത്തിറങ്ങി... സെക്യൂരിറ്റി റൂമിന്റെ അവിടേക്ക് നോക്കി... സുഖേഷ് ആണ്... കസേരയിൽ ഇരുന്ന് നല്ല മയക്കം... ബെസ്റ്റ് സെക്യൂരിറ്റി... മനസ്സിൽ ഓർത്തുകൊണ്ട് അവൻ നടന്നു... ഒരു സൈഡിൽ പൂന്തോട്ടം മറ്റേ സൈഡിൽ യൂക്കാലിപ്‌സ് മരക്കൂട്ടം... യൂക്കാലിപ്സ് മരങ്ങളുടെ ഇലകൾ വീണു കിടക്കുന്ന ആ ബംഗ്ലാവിന്റെ സൈഡിലൂടെ അവൻ നടന്നു... അവന്റെ കാലൊച്ചകൾ തണുപ്പിൽ കുളിച്ചുനിൽക്കുന്ന ആ നിശ്ശബ്ദതക്ക് ഭംഗം വരുത്തി... അവൻ ബംഗ്ളാവിന്റെ മുന്നിലേക്ക് നോക്കി... പിന്നെ മുകളിലേക്കും അവിടെ തമ്പുരാട്ടിയുടെ മുറിയിലെ ഇരുണ്ട വെളിച്ചം ജനൽ ചില്ലുകളിലൂടെ അരിച്ചിറങ്ങുന്നു... നീലുവിന്റെ മുറിയിലെ

💬 Comments

View all comments