Chapter Title : നീലാംബരി 9 [കുഞ്ഞൻ]
ആ നിലാവിന്റെ നിറമുള്ള വെളിച്ചം ഉദിച്ചു നിൽക്കുന്നു... അവൻ പെട്ടെന്ന് നിന്നു... അവന്റെ കാലൊച്ചയുടെ എക്കോ എന്നോണം വേറെ ഒരു കാലൊച്ചയും നിന്നു... തന്റെ ചുറ്റും ആരോ ഉണ്ടെന്ന തോന്നൽ അവനിൽ ബലപ്പെട്ടു... അവൻ ചുറ്റും നോക്കി... ആരെയും കാണാൻ സാധിച്ചില്ല.. വീണ്ടും മുന്നോട്ട് നടന്നു... അപ്പോഴുണ് ആ യൂക്കാലിപ്സ് മരക്കൂട്ടത്തിനിടയിൽ നിന്ന് ഒരനക്കം പോലെ... അവൻ യൂക്കാലിപ്സ് മരക്കൂട്ടത്തിലേക്ക് കടന്നു... നിലാവിന്റെ വെളിച്ചത്തിൽ യൂക്കാലിപ്സ് മരങ്ങളുടെ നിഴലുകൾ ഭീകരാസത്വങ്ങളായി ഭൂമിയിൽ പതിച്ചു... അവന്റെ കണ്ണുകൾ ചുറ്റും ഓടിച്ചു... ആരെയും കാണാൻ സാധിച്ചില്ല... പിന്നെയും മുന്നോട്ട് നടന്നു... പുറകിൽ ആരുടെയോ സാന്നിധ്യം... അവൻ പെട്ടെന്ന് തിരിഞ്ഞു... ആരെയും കണ്ടില്ല... അൽപ്പനേരം അവിടെ നിന്ന് ചുറ്റും നോക്കി... സംശയാസ്പദമായി ആരെയും കണ്ടില്ല... അവൻ തിരിച്ചു നടന്നു... ബംഗ്ലാവിനടുത്തുള്ള മരത്തിന്റെ സഹായത്തോടെ നീലുവിന്റെ ജനാലയുടെ അവിടെ വരെ എത്തി... അവൾ കാത്തിരിക്കുകയായിരുന്നു... അവൾ കിടക്കയുടെ ഇഴഞ്ഞു ജനാലക്കരികിൽ എത്തി... "എന്താ... എന്തിനാ എന്നോട് വരാൻ പറഞ്ഞത്..." അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... "ഞാൻ... ഞാനൊരു നിർഭാഗ്യവതിയാ ദീപു..." അവൾ അവന്റെ കൈയിൽ പിടിച്ചു "ഇങ്ങനെയൊക്കെ പറയാൻ എന്താ ഇവിടെ ഉണ്ടായത്..." ദീപൻ ആശ്ചര്യപ്പെട്ടു. അവൾ ആദ്യം മടിച്ചു... പിന്നെ എല്ലാം പറഞ്ഞു... ദീപന്റെ കണ്ണുകളിൽ അത്ഭുതവും ഒപ്പം മുഖത്ത് അവജ്ഞയും പിന്നെ അൽപ്പം പുച്ഛവും കൂടികലർന്ന ഒരു ഭാവം... "ഉള്ളിലേക്ക് വരോ..." അവൾ അപക്ഷെയുടെ സ്വരത്തിൽ പറഞ്ഞു... "വേണ്ടാ... ഇപ്പൊ വന്നാൽ ചിലപ്പോ... വേണ്ടാ.. ശരിയാവില്ല... നീ വാതിലൊക്കെ അടച്ചില്ലേ... ജനാലയും അടച്ച് കിടന്നോ... നാളെ രാവിലെ കാണാം... ഇപ്പൊ നീ
💬 Comments
View all comments