Chapter Title : നീലാംബരി 9 [കുഞ്ഞൻ]
കത്തി നീട്ടി അവനെ കുത്താൻ ഓങ്ങി... ദീപൻ ശരിക്കും തയാറെടുത്തു കൊണ്ട് തന്നെയാണ് മുന്നിലേക്ക് ചാടിയത്... അവൻ ഒന്ന് തിരിഞ്ഞ് ആ ആക്രമിയുടെ കത്തി വരുന്ന കൈയുടെ തണ്ടയിൽ ശക്തമായി അടിച്ചു... അടിതെറ്റിയ ആ ആക്രമി നിലത്തേക്ക് വീണു... പക്ഷെ ഒരു കളരി ആഭ്യാസിയുടെ മെയ് വഴക്കത്തോടെ അയാൾ ചാടി എഴുന്നേറ്റു... നീട്ടി പിടിച്ച കത്തി അയാൾ തിരിച്ച് പിടിച്ച് ഉള്ളം കൈയിൽ പിടിച്ചു... അയാളുടെ കൈയിലെ കത്തി ഇപ്പൊ കൈത്തണ്ടയുടെ മറവിലേക്ക് മാറി... ദീപൻ അയാളുടെ അടുത്ത അടവ് എന്താണെന്നറിയാതെ പകച്ചു പോയി... അടുത്ത നിമിഷം കൈയുടെ മറവിൽ നിന്നും കത്തി ദീപന്റെ തൊണ്ടക്കുഴിക്ക് നേരെ പാഞ്ഞു... അവൻ പുറകോട്ട് വളഞ്ഞ് ആ കത്തിയേറിൽ നിന്ന് ഒഴിഞ്ഞു മാറി... അടുത്ത നിമിഷം അയാൾ ചാടി ദീപന്റെ നെഞ്ചത്ത് ചാടി ഒരു ചവിട്ട് ചവിട്ടി വായുവിൽ തെറിച്ച ദീപൻ ചന്തിയും കുത്തി ആ യൂക്കാലിപ്സ് മരങ്ങളുടെ ഇലകൾ വീണു പുതഞ്ഞു പോയ ആ മണ്ണിൽ വീണു... അവന്റെ തല വരെ ഒരു തരിപ്പ് നട്ടെല്ലിലൂടെ മുകളിലേക്ക് കേറി... അവൻ ചാടി എഴുന്നേറ്റു... അടുത്ത നിമിഷം ആ ആക്രമി വായുവിൽ ഒന്ന് ചാടി ദീപന്റെ പിടലിയിൽ ഒരു തൊഴി കൊടുത്തു... ദീപൻ ഒരു കരണം മറിഞ്ഞ് മലർന്നടിച്ച് വീണു... അപ്പൊ അഭ്യാസം പഠിച്ചവനാ... ദീപൻ ഉടനെ ചാടി എഴുന്നേറ്റു... ആക്രമി ചാടി അവന്റെ അടിനാബി നോക്കി കാലുകൊണ്ട് വീശി... ദീപന്റെ ഉറച്ച കാൽ പത്തി അയാളുടെ കാൽവണ്ണയിൽ ശക്തിയായി പതിച്ചു... ബാലൻസ് നഷ്ട്ടപെട്ട അയാൾ ദീപന്റെ മേലേക്ക് വീഴാൻ
💬 Comments
View all comments