0%

Chapter Title : നീലാംബരി 9 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 620

പോയി... വീണു കൊണ്ടിരിക്കുന്ന അയാളുടെ മുഖം നോക്കി ദീപൻ ആഞ്ഞൊരു ഇടി കൊടുത്തു... ആ ഇടിയുടെ ആഘാതത്തിൽ മുന്നിലേക്ക് വീഴേണ്ട ആ ആക്രമി സൈഡിലേക്ക് തെറിച്ച് വീണു... ഉരുണ്ട പോയ അയാളുടെ അടുത്തേക്ക് അവൻ കുതിച്ചു... നെഞ്ചിൽ നോക്കി ആഞ്ഞൊരു ചവിട്ടു ചവിട്ടി.. അയാളുടെ തലയും കാലും മുകളിലേക്ക് പൊന്തി ആ ചവിട്ടിന്റെ ആഘാതത്തിൽ ... അയാൾ ദീപന്റെ കാലിൽ കൈ കൊണ്ട് ഇടിച്ചു... അവൻ തലകുത്തി വീണു... ആക്രമിയെ കീഴടക്കാൻ അവന്റെ മനസ്സും ശരീരവും തയ്യാറെടുത്ത് കഴിഞ്ഞിരുന്നു... കാരണം മറഞ്ഞ് എഴുന്നേറ്റ ദീപൻ അക്രമിയുടെ ഇടനെഞ്ച് നോക്കി ശക്തമായി ഇടിച്ചു... അടുത്ത കൈ വയറ്റിലേക്കും പിന്നെ കൈ പിൻവലിച്ച് അയാളുടെ മുഖത്തേക്കും ആഞ്ഞൊരടി കൊടുത്തു... വളരെ വേഗത്തിൽ കിട്ടിയ ആ മൂന്നിടി ആക്രമിയുടെ ബോധം നഷ്ടപ്പെടുത്തി കളഞ്ഞു... ആക്രമി വെട്ടിയിട്ട വാഴപോലെ തെറിച്ചു വീണു... ദീപൻ കൈ ഒന്ന് കുടഞ്ഞു... പിന്നെ വീണു കിടക്കുന്ന ആക്രമിയെ നോക്കി... മുഖം മൻകി ക്യാപ്പ് വെച്ച് മറച്ചിരുന്നു... അവൻ അവന്റെ വീണു പോയ ഷാൾ എടുത്ത് കൊണ്ട് വന്നു അയാളുടെ കൈ ബന്ധിച്ചു... പിന്നെ അവന്റെ മുറിയുടെ ഉള്ളിലേക്ക് എടുത്ത് കൊണ്ട് ചെന്നാക്കി... പിന്നെ വേറൊരു തുണി കൊണ്ട് കാലുകൾ കൂടി ബന്ധിച്ചു... ഇത്രേം ഒച്ചയുണ്ടാക്കിയിട്ടും സുഖേഷ് വരാത്തത് അവനിൽ അത്ഭുതം കൊള്ളിച്ചു... അവൻ മുറി പൂട്ടി സെക്യൂരിറ്റി കാബിന്റെ അവിടേക്ക് ഓടി... അവിടെ ചെന്നപ്പോൾ കസേരയിൽ ബോധം കെട്ട് കിടക്കുന്ന സുഖേഷിനെയാണ് അവൻ കണ്ടത്...തട്ടി വിളിച്ചെങ്കിലും എണീറ്റില്ല... ശ്വാസം ഉള്ളത് കൊണ്ട് ഒന്നുറപ്പായി എന്തെങ്കിലും മരുന്ന് മണപ്പിച്ചതാവും

💬 Comments

View all comments