Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 1 [ഒലിവർ]
ഒന്നും സംഭവിക്കാത്ത മട്ടിൽ ഞാൻ അകത്തേക്ക് നടന്നു. പക്ഷേ... അയാൾ പിന്നാലെ പാഞ്ഞെത്തി എന്റെ മുടിക്കെട്ടിൽ ചുറ്റിപ്പിടിച്ച് വലിച്ചിഴച്ചു. ആ ആക്രമണത്തിൽ ഞാൻ തറയിലേക്ക് മറിഞ്ഞുവീണു. എന്റെ മുടിയിൽ ചുറ്റിപ്പിടിച്ച് അയാൾ കരണത്ത് ആഞ്ഞടിച്ചു. എന്നിട്ടും കലിപ്പ് തീരാതെ അടിവയറ്റിൽ ആഞ്ഞു ചവിട്ടി. എനിക്ക് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. വായ പോലും അടയ്ക്കാൻ കഴിയാതെ ഞാൻ കിടന്നുപോയി. അയാൾ എന്റെ അടുത്ത് മുട്ടുകുത്തിയിരുന്ന് കവിളിൽ കുത്തിപ്പിടിച്ചു കൊണ്ട് പറഞ്ഞു...”
അനുപമ ഒന്ന് നിർത്തി, അയാളുടെ വാക്കുകൾ അവൾ ഓർത്തെടുത്തു.
“ ‘പൊലയാടി മോളേ... നിന്നെയാരാടീ അങ്ങോട്ട് ക്ഷണിച്ചത്? എന്ത് ധൈര്യത്തിലാ നീ അവരെ തല്ലിയത്? നിന്നെ കെട്ടുന്നതിന് മുമ്പേ തുടങ്ങിയ ബന്ധമാ അത്. അവരുടെ മാത്രമല്ല, അതു മാത്രമല്ല, അവരുടെ കുടുംബത്തിലെ പല പെൺപിള്ളേരുടൊപ്പവും ഞാൻ കിടന്നിട്ടുണ്ട്…അവരുടെ അറിവോടും സഹായത്തോടും കൂടി തന്നെ… ഇത്രയും കാലം നല്ലരീതിയിൽ പൊയ്ക്കൊണ്ടിരുന്നതാ.. ഇതൊക്കെ കണ്ട് കണ്ണടയ്ക്കാൻ തന്നെയാടീ നിന്നെ ഇവിടെ പട്ടു മെത്തയിൽ കിടത്തി വാഴിച്ചത്. മര്യാദയ്ക്ക് നിന്നാൽ നിനക്കിവിടെ മഹാറാണിയെപ്പോലെ കഴിയാം. ഇനി ഇതൊക്കെ ആരോടെങ്കിലും പറയാനാണ് ഭാവമെങ്കിൽ, ആദ്യം നിന്റെ തള്ളയെ കൊല്ലും. പിന്നെ പെഴച്ചുപെറ്റ നിന്റെ ചേച്ചിയെ... ഒടുവിൽ നിന്നെയും. അരവിന്ദിന് അതിനുള്ള കഴിവുണ്ടെന്ന് നിനക്കറിയാമല്ലോ. നാവടക്കി കഴിഞ്ഞോണം... കേട്ടല്ലോ?”
അനുപമയുടെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി. “അതും പറഞ്ഞ് അയാൾ ഇറങ്ങിപ്പോയി. ആ കിടപ്പിലും ശരീരത്തിന്റെ വേദനയേക്കാൾ വലുതായിരുന്നു മനസ്സിന്റെ വേദന. അപമാനിക്കപ്പെട്ടു ഞാൻ... തോറ്റുപോയി. ഇതൊന്നും ഒരു സ്ത്രീക്കും സഹിക്കാൻ പറ്റില്ല ഗോകുൽ. എനിക്ക് വേണമെങ്കിൽ പ്രതികരിക്കാം. പക്ഷേ അയാൾ പറഞ്ഞതുപോലെ എന്റെ അമ്മയെയോ
💬 Comments
View all comments